1.മു​സ്ത​ഫ, 2. ബ​സി​ൽ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും കി​ഡ്നി, കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കും യാ​ത്ര സൗ​ജ​ന‍്യ​ം എന്നറിയിക്കുന്ന ബോ​ർ​ഡ്

ഭിന്നശേഷിക്കാർക്കും രോഗികൾക്കും യാത്ര സൗജന്യം!, ഇത്, സഹജീവി സ്നേഹത്തിന്‍റെ ബസ് റൂട്ട്

നിലമ്പൂർ: നിലമ്പൂർ-പെരിന്തൽമണ്ണ റൂട്ടിൽ 28 വർഷമായി സർവിസ് നടത്തുന്ന മുസ്തഫ കളത്തുംപടിക്കലിന്‍റെ പുതിയ ബസ് പ്രതിസന്ധികൾക്കിടയിലും സഹജീവി സ്നേഹത്തിന്‍റെ റൂട്ടിൽ സർവിസ് ആരംഭിച്ചു. ഭിന്നശേഷിക്കാർക്കും കിഡ്നി, അർബുദ രോഗികൾക്കും എല്ലാ ദിവസവും ബസിൽ യാത്ര സൗജന്യമാക്കി. രോഗം കൊണ്ട് ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും ഭിന്നശേഷിക്കാർക്കും ഒരു ചെറിയ സഹായം എന്ന നിലക്കാണ് കോവിഡ് പ്രതിസന്ധിക്കിടയിലും യാത്ര ഇവർക്ക് സൗജന‍്യമാക്കിയത്. ബസിൽ ഡ്രൈവർ സീറ്റിന് പുറക് വശത്ത് സൗജന്യ യാത്ര വിവരം എഴുതിവെച്ചിട്ടുണ്ട്. ബസിന്‍റെ പിൻഭാഗത്ത് വേഗത കുറക്കാനുള്ള ജാഗ്രത സന്ദേശവും ടിക്കറ്റിൽ പ്രകൃതി സംരക്ഷണ സന്ദേശങ്ങളുമുണ്ട്. ബസിന്‍റെ ഇരു സൈഡിലും പ്രകൃതിസംരക്ഷണ സന്ദേശങ്ങൾ എഴുതിയാണ് വർഷങ്ങളായി സർവിസ് നടത്തുന്നത്.

നിലമ്പൂർ നഗരസഭ മുൻ കൗൺസിലറായ മുസ്തഫ കളത്തുംപടിക്കൽ ബസ് ഓപ്പറേറ്റേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ താലൂക്ക് പ്രസിഡന്‍റുകൂടിയാണ്. അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കുന്ന നൂതന ടെക്നോളജിയിലാണ് പുതിയ ബസ് നിരത്തിലിറക്കിയത്.

News Summary - Travel is free for the disabled and the sick

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.