നി​ല​മ്പൂ​ർ-​ഷൊ​ർ​ണൂ​ർ പാ​ത​യി​ൽ ഈ ​മാ​സം ര​ണ്ട് സ​ർ​വി​സ് കൂ​ടി പു​നഃ​സ്ഥാ​പി​ച്ചേ​ക്കും

നി​ല​മ്പൂ​ർ: നി​ല​മ്പൂ​ർ-​ഷൊ​ർ​ണൂ​ർ റെ​യി​ൽ പാ​ത​യി​ൽ മാ​സാ​വ​സാ​ന​ത്തോ​ടെ ര​ണ്ട് സ​ർ​വി​സ് കൂ​ടി പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് സൂ​ച​ന. പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ ഓ​ഫി​സി​ൽ​നി​ന്ന് സ​തേ​ൺ റെ​യി​ൽ​വേ​യി​ലെ സേ​വ​ന കൂ​ട്ടാ​യ്മ​യാ​യ ട്രെ​യി​ൻ ടൈം ​കൂ​ട്ടാ​യ്മ​ക്കാ​ണ് ഉ​റ​പ്പ് ല​ഭി​ച്ച​ത്. പാ​ത​യി​ൽ പു​നഃ​സ്ഥാ​പി​ച്ച മ​റ്റു സ​ർ​വി​സു​ക​ളു​ടെ കാ​ര‍്യ​ങ്ങ​ളും റെ​യി​ൽ​വേ അ​ധി​കൃ​ത​ർ കൂ​ട്ടാ​യ്മ​ക്ക് മു​ൻ​കൂ​ട്ടി വി​വ​രം ന​ൽ​കി​യി​രു​ന്നു.

ഷൊ​ർ​ണൂ​രി​ൽ​നി​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് പു​റ​പ്പെ​ട്ട് നി​ല​മ്പൂ​രി​ൽ 4.30ന് ​എ​ത്തു​ന്ന വി​ധ​ത്തി​ലാ​ണ് ഒ​രു സ​ർ​വി​സ്. നി​ല​മ്പൂ​രി​ൽ​നി​ന്ന് 5.30ന് ​പു​റ​പ്പെ​ട്ട് 7.30ന് ​ഷൊ​ർ​ണൂ​രി​ലെ​ത്തു​ന്ന രീ​തി​യി​ലാ​ണ് ര​ണ്ടാ​മ​ത്തെ സ​ർ​വി​സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. നി​ല​മ്പൂ​ർ സ്റ്റേ​ഷ​നി​ൽ​നി​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ശേ​ഷം ട്രെ​യി​ൻ ഇ​ല്ലാ​ത്ത​ത് യാ​ത്ര​ക്കാ​രെ ഏ​റെ വ​ല​ക്കു​ന്നു​ണ്ട്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ട്രെ​യി​ൻ ടൈം ​കൂ​ട്ടാ​യ്മ പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ അ​ധി​കൃ​ത​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് സ​ർ​വി​സ് ആ​രം​ഭി​ക്കു​ന്ന കാ​ര‍്യം അ​റി​യി​ച്ച​ത്.

കോ​വി​ഡ് കാ​ല​ത്ത് നി​ർ​ത്തി​വെ​ച്ച ട്രെ​യി​ൻ സ​ർ​വി​സ് എ​ല്ലാ​യി​ട​ത്തും പു​നഃ​സ്ഥാ​പി​ച്ച​പ്പോ​ഴും ഷൊ​ർ​ണൂ​ർ-​നി​ല​മ്പൂ​ർ റൂ​ട്ടി​ൽ മു​ഴു​വ​ൻ സ​ർ​വി​സു​ക​ളും പു​നഃ​സ്ഥാ​പി​ച്ചി​ട്ടി​ല്ല.

14 സ​ർ​വി​സ് ഉ​ണ്ടാ​യി​രു​ന്നി​ട​ത്ത് എ​ട്ടെ​ണ്ണം മാ​ത്ര​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. കോ​ട്ട​യം-​നി​ല​മ്പൂ​ർ ട്രെ​യി​ൻ പ​ഴ​യ സ്റ്റോ​പ്പു​ക​ളി​ലെ​ല്ലാം നി​ർ​ത്താ​ത്ത​ത് യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യാ​സം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

Tags:    
News Summary - Two service re-established on Nilambur-Shornur this month And

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.