ബാപ്പുഹാജിയുടെ ഓർമകൾക്ക് രണ്ടുവർഷം

കാളികാവ്: ഒരു നാടിെൻറ വിദ്യാഭ്യാസവിപ്ലവത്തിന് തിരികൊളുത്തിയ അടക്കാകുണ്ടിലെ എ.പി. ബാപ്പുഹാജിയുടെ ഓർമകൾക്ക് രണ്ടുവർഷം. 2018 നവംബർ 15നാണ് മുസ്​ലിം ലീഗ് നേതാവും മലയോരത്തെ വിദ്യാഭ്യാസമേഖലയിൽ സജജീവ സാന്നിധ്യവുമായിരുന്ന എ.പി. ഹാജി വിടപറയുന്നത്. അടക്കാകുണ്ട് ക്രസൻറ് ഹയര്‍സെക്കന്‍ഡി സ്‌കൂള്‍ എന്ന ജില്ലയില്‍തന്നെ മികച്ച സ്‌കൂള്‍ സ്ഥാപകന്‍ എന്നതിലുപരി ഏറാനാട്ടിലെ പ്രമുഖ വിദ്യാഭ്യാസകേന്ദ്രമായ കരുവാരകുണ്ട് ദാറുന്നജാത്തി‍െൻറയും വളര്‍ച്ചയിലും കെ.ടി. മാനു മുസ്​ലിയാര്‍ക്കൊപ്പം നിറഞ്ഞു പ്രവര്‍ത്തിച്ചയാളായിരുന്നു അദ്ദേഹം.

ത‍ െൻറ സമ്പാദ്യം മുഴുവന്‍ നാടി‍െൻറ വിദ്യാഭ്യാസപുരോഗതിക്കായി കരുതിവെച്ചു. മൂന്നു വര്‍ഷം മുമ്പ് വാഫി പി.ജി കാമ്പസ് എന്ന വലിയ സ്ഥാപനത്തിന് അടക്കാകുണ്ടില്‍ വീടിനോടുചേര്‍ന്ന് കോടികള്‍ വിലയുള്ള 15 എക്കര്‍ സ്ഥലമാണ് അദ്ദേഹം വിട്ടുനല്‍കിയത്. അതോടൊപ്പം ഹിമ കെയര്‍ ഹോമിന് മൂന്നേക്കറോളം സ്ഥലവും ഒരുകോടിയോളം രൂപയും നല്‍കി.

സന്താനലബ്​ധിയില്ലാത്ത ബാപ്പുഹാജി വാഫി പി.ജി കാമ്പസിലെ നൂറുകണക്കിന്​ മക്കളെ സമ്പാദ്യമായി കരുതി. മുൻ കാളികാവ് പഞ്ചായത്ത് പ്രസിഡൻറായിരുന്ന ബാപ്പുഹാജി മുസ്‌ലിം ലീഗ് സംഘാടനത്തിലും സമസ്ത പ്രവര്‍ത്തനങ്ങള്‍ക്കും കരുത്തുപകര്‍ന്നു. ബാപ്പുഹാജി അനുസ്മരണ പരിപാടിയായി തിങ്കളാഴ്ച അടക്കാകുണ്ട് ക്രസൻറ് ഹയർ സെക്കൻഡറിയിൽ ഒൺലൈനിൽ കവിതരചന, അനുസ്മരണ ഗാനരചന, ജീവചരിത്രക്കുറിപ്പ് രചന, ചിത്രരചന, ജലച്ചായം, മാപ്പിളപ്പാട്ട് ആലാപനം തുടങ്ങിയ മത്സരങ്ങൾ നടക്കും.

Tags:    
News Summary - Two years to the memory of Bapuhaji

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.