നിലമ്പൂർ: വനമഹോത്സവ ഭാഗമായി സാമൂഹിക വനവത്കരണ വിഭാഗം നേതൃത്വത്തില്‍ നിലമ്പൂര്‍-കരുളായി റോഡരികില്‍ 300ഓളം നാട്ടുമാവിന് തൈകള്‍ നട്ടു. നിലമ്പൂര്‍ നഗരസഭ കൗണ്‍സിലര്‍ അഷ്റഫ് മങ്ങാട്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. നാട്ടുമാവും തണലും പദ്ധതിയുടെ ഭാഗമായാണ് തൈകള്‍ നട്ടത്. മലപ്പുറം സാമൂഹിക വനവത്കരണ വിഭാഗം അസി. കണ്‍സര്‍വേറ്റര്‍ വി.പി. ജയപ്രകാശ്, പരിസ്ഥിതി പ്രവര്‍ത്തകരായ ജയപ്രകാശ്, കെ. രാജേന്ദ്രന്, അന്‍വര്‍ കൈനോട്ട്, സാമൂഹിക വനവത്കരണ വിഭാഗം റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ എ.കെ. രാജീവ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍മാരായ കെ. പ്രകാശ്, യു. ജയകൃഷ്ണന്, വി.ബി. ശശികുമാര്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പി. പ്രസന്നകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രളയാനന്തര നിലമ്പൂര്‍ പരിസ്ഥിതി കൂട്ടായ്മ, കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, മാമ്പറ്റ സോഷല്‍ ക്ലബ്, പുളിക്കല്‍ വലിയപറമ്പ ഇര്‍ഷാദിയ്യ എ.യു.പി സ്കൂള്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.