നിലമ്പൂര്‍: മമ്പാെട്ട വ്യവസായിയുടെ വീടിെൻറ കാർപോർച്ചിൽ നിർത്തിയിട്ട വാഹനങ്ങൾക്ക് തീയിട്ട സംഭവത്തിൽ ക്വട്ടേഷൻ സംഘത്തിലെ പ്രധാനി പിടിയിൽ. നിലമ്പൂര്‍ ചന്തക്കുന്ന് സ്വദേശി തെക്കരത്തൊടിക ഷാബി റുഷ്ദ് (30) ആണ് അറസ്റ്റിലായത്.
എറണാകുളം ഇടപ്പള്ളിയിലാണ് നിലമ്പൂര്‍ അഡീഷനല്‍ എസ്.ഐ എം. അസൈനാരും സംഘവും ഇയാളെ പിടികൂടിയത്. ചോദ്യംചെയ്യലിന് ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
2020 ഡിസംബര്‍ 14നാണ് കേസിനാസ്പദമായ സംഭവം. പഞ്ചായത്ത് തെരഞ്ഞെടുപ്പ് ദിവസം പുലര്‍ച്ച മമ്പാട് ഇപ്പുട്ടിങ്ങലിലെ എ.കെ. സിദ്ദീഖിെൻറ വീട്ടിൽ നിർത്തിയിട്ട കാറുകള്‍ക്കാണ് തീവെച്ചത്. 10 ലക്ഷത്തോളം രൂപ വിലയുള്ള രണ്ടു കാറുകള്‍ കത്തിനശിച്ചു. വീടിന് തീപിടിക്കുന്നത് ഒഴിവായതിനാൽ തലനാരിഴക്കാണ് പിഞ്ചു കുഞ്ഞുങ്ങൾ ഉൾെപ്പടെ ഒമ്പതംഗ കുടുംബം രക്ഷപ്പെട്ടത്.
സംഭവശേഷം ഒളിവിൽ പോയ പ്രതിയെ പൊലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. പൊലീസ് സ്റ്റേഷന് ആക്രമണം ഉള്‍പ്പെടെ നിരവധി കേസിലെ പ്രതിയും ഗുണ്ടാസംഘത്തിലെ അംഗവുമാണ് ഷാബി റുഷ്ദെന്ന് പൊലീസ് പറഞ്ഞു. എസ്റ്റേറ്റ് ഉടമ മുരുകേശ് നരേന്ദ്രനും കുടുംബവും മാനേജറുമാണ് പ്രതിക്ക് ക്വട്ടേഷന്‍ നൽകിയതെന്ന് പൊലീസ് പറയുന്നു. ഇവർ ഇൗയിടെ ഹൈകോടതിയില്‍നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ ശേഷം നിലമ്പൂര്‍ പൊലീസില്‍ കീഴടങ്ങുകയും ജാമ്യത്തിൽ ഇറങ്ങുകയും ചെയ്തു.
ഷാബി റുഷ്ദിനെ ചോദ്യം ചെയ്തപ്പോൾ മറ്റു പ്രതികളെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. നിലമ്പൂര്‍ സ്വദേശിയായ ഒരാളുടെ ട്രേഡിങ് കമ്പനിയിലെ ജീവനക്കാരാണ് ക്വട്ടേഷന്‍ എടുത്ത പ്രതികളെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു. അന്വേഷണ സംഘത്തിലെ എസ്.ഐക്ക് പ്രതികളുടെ ഭീഷണിയുണ്ടായതായും പറയുന്നു.
നിലമ്പൂർ സി.ഐ എം.എസ്. ഫൈസൽ, എസ്.ഐ കെ.എസ്. സൂരജ്, അഡീഷനൽ എസ്.ഐ എം. അസൈൻ, സീനിയർ സി.പി.ഒ ഷീബ, സി.പി.ഒ രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.