നിലമ്പൂർ: കേരള, തമിഴ്നാട് വനാതിർത്തിയിൽ വനം വകുപ്പിെൻറ കഞ്ചാവ് റെയ്ഡ്. മൂന്ന് ദിവസം ഉൾവനത്തിൽ ക്യാമ്പ് ചെയ്താണ് വെള്ളിമുടി വനാന്തർഭാഗത്ത് പരിശോധന നടന്നത്. പ്രദേശത്തെ ഹെക്ടർ കണക്കിന് വനംഭാഗം വനപാലകസംഘം പരിശോധിച്ചു. തമിഴ്നാടിെൻറ എല്ലമല-മൂലേകാട്-സിഫോറം വഴിയാണ് വഴിക്കടവ് റേഞ്ച് ഫോറസ്റ്റ് ഓഫിസർ മുഹമ്മദ് നിഷാലിെൻറ നേതൃത്വത്തിലുള്ള സംഘം ഉൾക്കാട്ടിലെത്തിയത്. കൃഷിയുള്ളതായ സൂചനകളൊന്നും ഉണ്ടായിരുന്നില്ലെന്ന് സംഘം പറഞ്ഞു.
ഡെപ്യൂട്ടി റേഞ്ചർ ജോൺസൺ, ഫോറസ്റ്റർ ശ്രീലാൽ, ഗാർഡ് ഹാരിസ്, ചന്ദ്രൻകുട്ടി, വനം പൊലീസ് സി. പ്രദീഷ്, വാച്ചർമാരായ മുഹമ്മദ് റഷീദ്, കൃഷ്ണൻ, രാജൻ, ബഷീർ എന്നിവരാണ് പരിശോധകസംഘത്തിലുണ്ടായിരുന്നത്.മാവോവാദിഭീഷണി ഉണ്ടായിരുന്നതിനാൽ ഈ വനമേഖലയിൽ വർഷങ്ങളായി പരിശോധന നടന്നിരുന്നില്ല. നിലമ്പൂർ നോർത്ത്, സൗത്ത് വനം ഡിവിഷനുകളും തമിഴ്നാടിെൻറ വനവും അതിർത്തി പങ്കിടുന്ന ഭൂപ്രദേശമാണിത്. സമുദ്രനിരപ്പിൽനിന്ന് 2280 മീറ്റർ ഉയരത്തിലുള്ള ഈ വനഭാഗം പശ്ചിമഘട്ടത്തിെൻറ ഉയർന്ന പർവതഭാഗമാണ്.
ഒരുപതിറ്റാണ്ട് മുമ്പ് ഈ വനമേഖല കഞ്ചാവുമാഫിയകളുടെ പിടിയിലായിരുന്നു. വനം, പൊലീസ്, എക്സൈസ് വകുപ്പുകളുടെ നിരന്തര പരിശോധനയുടെ ഭാഗമായി മാഫിയ സംഘം ഈ ഉൾവനം ഉപേക്ഷിക്കുകയായിരുന്നു. നിരവധി തവണ ഈ മേഖലയിൽ കഞ്ചാവ് കൃഷി കണ്ടെത്തി വനംവകുപ്പ് ഉൾപ്പെടുന്ന സംയുക്തസംഘം നശിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.