നിലമ്പൂർ: ഉരുൾപൊട്ടലിൽ ജീവൻ നഷ്ടമായ മുണ്ടക്കൈ ‘കരുണാ സരോജ’ത്തിൽ പാർഥന്റെ മൃതദേഹം ബന്ധുക്കൾ തിരിച്ചറിഞ്ഞു. കാണാതായ ഇദ്ദേഹത്തിന്റെ ഭാര്യ നന്ദയെക്കുറിച്ച് ഇപ്പോഴും വിവരമില്ല. ചാലിയാറിന്റെ ഇരുട്ടുകുത്തി കടവിൽനിന്ന് ആദ്യ ദിനത്തിൽ കണ്ടെടുത്ത മൃതദേഹങ്ങളിലൊന്നാണ് 74കാരനായ പാർഥന്റേത്.
ചൊവ്വാഴ്ചതന്നെ മൃതദേഹം ഫോട്ടോ നോക്കി തിരിച്ചറിഞ്ഞിരുന്നെങ്കിലും നിലമ്പൂർ ജില്ല ആശുപത്രിയിൽ ബുധനാഴ്ച സഹോദരങ്ങളായ ശ്രീകുമാറും പ്രതാപനും ബന്ധു അർജുനുമെത്തി ഉറപ്പിക്കുകയായിരുന്നു. ചൂരൽമലയിലാണ് പാർഥനും ഭാര്യ നന്ദയും താമസിച്ചിരുന്നത്. മകൾ കാനഡയിൽ ജോലി ചെയ്യുകയാണ്. പാർഥന്റെ മൃതദേഹം സഹോദരങ്ങൾ തലശ്ശേരിയിലെ കുടുംബവീട്ടിലേക്കാണ് കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.