നിലമ്പൂർ: വഴിക്കടവിൽ കരിങ്കൽ മതിൽ കെട്ടുന്നതിനിടെ മണ്ണിടിഞ്ഞ് വീണ് രണ്ട് പേർക്ക് പരിക്കേറ്റു. വഴിക്കടവ് മണിമൂളി പൈക്കാടൻ സ്വപ്നേഷ് (40), ഗൂഡല്ലൂർ സ്വദേശി മണി (60) എന്നിവർക്കാണ് പരിക്കേറ്റത്. മണ്ണും കല്ലും പതിച്ച് ഒരാൾക്ക് കാലിന് സാരമായി പരിക്കേറ്റു. മണ്ണിനടിയിൽപ്പെട്ടയാൾ അബോധാവസ്ഥയിലായി. നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തിങ്കളാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് സംഭവം.
വഴിക്കടവ് കെട്ടുങ്ങൽ ജുമാമസ്ജിദിന് പിറകിലെ സ്ഥലത്ത് കൂടുതൽ സൗകര്യങ്ങളൊരുക്കുന്നതിന്റെ ഭാഗമായി നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്. അതിരിൽ കരിങ്കൽക്കെട്ട് നിർമിച്ച് ബലപ്പെടുത്തുന്ന പ്രവൃത്തികളാണ് നടന്നുവരുന്നത്. ഇതിനിടെ മുകൾഭാഗത്തുനിന്ന് മണ്ണും കല്ലും തൊഴിലാളികൾക്കുമേൽ വീഴുകയായിരുന്നു. നാട്ടുകാരും വഴിക്കടവ് പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.