നിലമ്പൂർ: ചാലിയാര്‍ പഞ്ചായത്തിലെ കാട്ടാനശല്യത്തിന് തടയിടാനുള്ള വനംവകുപ്പ് ശ്രമം തിങ്കളാഴ്ചയും വിഫലം. ആനകളെ കണ്ടെത്തി ഉള്‍ക്കാട്ടിലേക്ക് തിരികെയയക്കാന്‍ വനപാലകര്‍ രണ്ട് ദിവസമായി കാട് കയറിയെങ്കിലും തിരികെ ഉൾക്കാട്ടിലേക്ക് തുരത്താനായില്ല.
വരും ദിവസങ്ങളിലും നിരീക്ഷണം തുടരുമെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. കാഞ്ഞിരപ്പുഴ സ്റ്റേഷന് പരിധിയിലെ കവളപ്പൊയില് കാനക്കുത്ത്, ചൂരക്കോട്, 1868 പ്ലാന്റേഷന്, 2005 പ്ലാന്റേഷന്, മുണ്ടപ്പാടം, ചാലിയാര്‍മുക്ക് ഭാഗങ്ങളിലാണ് തിങ്കളാഴ്ച തിരച്ചില്‍ നടത്തിയത്.
കാഞ്ഞിരപ്പുഴ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ. ഗിരീഷിന്റെ നേതൃത്വത്തില്‍ സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ പി. മാനുകുട്ടന്‍, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ എ.കെ. രമേശന്, ടി. ശാക്കിര്‍, സി.പി.ഒ സജീഷ്, വാച്ചര്‍ റഷീദ് എന്നിവരടങ്ങിയ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍. രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം നാല് വരെ ശ്രമം തുടര്‍ന്നെങ്കിലും ആനകളുടെ സാന്നിധ്യം കണ്ടെത്താന്‍ ദൗത്യസംഘത്തിന് സാധിച്ചില്ല. വരും ദിവസങ്ങളിലും രാത്രിയും പകലും ആനകള്‍ക്കായി നിരീക്ഷണം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.