നിലമ്പൂർ: വീടും പുരയിടവും എഴുതിക്കൊടുക്കാത്തതിലെ വിരോധത്താൽ മാതാവിനെ മർദിച്ച് അവശയാക്കിയ യുവാവിനെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് കവളപൊയ്ക പുതുപറമ്പിൽ ദിനേശിനെയാണ് (39) വഴിക്കടവ് ഇൻസ്പെക്ടർ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. മാതാവിനെ മകൻ മർദിക്കുന്ന വിവരം അറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥരോട് പ്രതി മോശമായി പെരുമാറി. മാതാവിന്റെ പരാതിയെത്തുടർന്ന് കേസെടുത്ത് മഞ്ചേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിക്കെതിരെ വഴിക്കടവ് സ്റ്റേഷനിൽ പോക്സോ അടക്കം മറ്റു കേസുകളുമുണ്ട്. ഇൻസ്പെക്ടറെ കൂടാതെ എസ്.ഐ മനോജ്, പൊലീസ് ഓഫിസർമാരായ രതീഷ്, ശ്രീകാന്ത്, അലക്സ് കൈപ്പിനി എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.