നിലമ്പൂർ: യുവാവിെൻറ അവസരോചിത ഇടപെടലിൽ സഹോദരികളായ മൂന്ന് കുട്ടികളുടെ ജീവൻ രക്ഷപ്പെട്ടു. ചാലിയാറിലെ കളത്തിൻകടവിൽ ഒഴുക്കിൽപ്പെട്ട കുട്ടികളെയാണ് മീൻ പിടിക്കാനെത്തിയ ചെറുവത്ത് കുന്ന് സ്വദേശി മധുരകറിയൻ റഷീദലി രക്ഷപ്പെടുത്തിയത്. മാതാവിെൻറ കൂടെ ചാലിയാറിൽ കുളിക്കാനെത്തിയ മൂന്ന് പെൺകുട്ടികളാണ് ഒഴുക്കിൽപ്പെട്ടത്.
13, രണ്ട്, ഒന്നര വയസ്സുള്ള മജ്മഅ് കുന്നിലെ പെൺകുട്ടികളെയാണ് റഷീദ് രക്ഷിച്ചത്. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ജലക്ഷാമം പരിഹരിക്കാൻ നഗരസഭ എല്ലാവർഷവും കളത്തിൻകടവിൽ ചാലിയാറിന് കുറുകെ തടയണ നിർമിക്കാറുണ്ട്. ഇത്തവണയും ഇവിടെ തടയണ നിർമിച്ചിട്ടുണ്ട്.
വെള്ളത്തിെൻറ ഒഴുക്ക് കാരണം തടയണ നടുവിൽ പൊട്ടിയിട്ടുണ്ട്. ഇവിടെ നല്ല കുത്തൊഴുക്കാണ്. കുളിക്കുന്നതിനിടെ കുട്ടികൾ ഈ ഭാഗത്ത് ഒഴുക്കിൽപ്പെടുകയായിരുന്നു. മുതിർന്ന രണ്ട് കുട്ടികളെയും റഷീദിന് എളുപ്പത്തിൽ രക്ഷപ്പെടുത്താനായി. എന്നാൽ ഇളയ കുട്ടിയെ അവസാനമാണ് പരിക്കില്ലാതെ രക്ഷിക്കാനായത്. തടയണയുടെ താഴെ ഭാഗത്ത് രണ്ടാൾ ആഴത്തിൽ വെള്ളമുള്ളതായി പ്രദേശവാസികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.