പൊന്നാനി: പൊന്നാനി നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലുകളിലും ബേക്കറി നിർമാണ യൂനിറ്റുകളിലും നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി. 15ഓളം കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനയില്‍ ആറു സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുത്തു. തുടര്‍ച്ചയായി പരിശോധന നടത്തി നടപടികളെടുത്തിട്ടും പഴകിയ ഭക്ഷണസാധന വിൽപനക്ക് കുറവില്ല. നഗരസഭ പരിധിയിലെ 15ഓളം ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാര്‍, ബേക്കറി സാധന നിർമാണ യൂനിറ്റുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. അറഫ ഹോട്ടലില്‍നിന്ന് പഴകിയ കറിയും പഴകിയ പൊറോട്ടയും കണ്ടെത്തി. ഇവിടെ വൃത്തിഹീനമായ സാഹചര്യവുമായിരുന്നു. ഫവാസ് ഹോട്ടലില്‍ ശൗചാലയമില്ലെന്ന് കണ്ടെത്തി. ആനന്ദഭവന് ഹോട്ടലില്‍ അടുക്കളയും ശൗചാലയവും വൃത്തിഹീനമായിരുന്നു. ജോലിക്കാർക്ക് ഹെല്‍ത്ത് കാര്‍ഡില്ലാത്തതും ശ്രദ്ധയിൽപ്പെട്ടു.
ജനത ബേക്കറി നിർമാണ യൂനിറ്റ്, ജനത ബേക്കറി ന്യൂ എന്നിവിടങ്ങളില്‍ പഴകിയ ബ്രഡ്, ബേക്കറി പലഹാരങ്ങള്‍, വൃത്തിഹീന പരിസരം, വൃത്തിഹീന അടുക്കള, നാഷനല്‍ ബേക്കറി നിർമാണ യൂനിറ്റിൽ പഴകിയ ബ്രഡുകള്‍, കേക്ക്, വൃത്തിഹീന നിർമാണശാല എന്നിവയും കണ്ടെത്തി. പരിശോധനക്ക് നഗരസഭ സെക്രട്ടറി എസ്. സജിറൂണ്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആരിഷ്, ജെ.എച്ച്.ഐമാരായ ഹുസൈന്, പവിത്രന്, ശ്രീധു എന്നിവർ നേതൃത്വം നൽകി. ക്രമക്കേട് കണ്ടെത്തിയ ഹോട്ടലുകള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.