വോട്ടില്ല; അമരമ്പലത്ത്​ സ്ഥാനാർഥി പിന്മാറി

പൂക്കോട്ടുംപാടം: പ്രചാരണം ആരംഭിച്ച സ്ഥാനാർഥി വോട്ടർ പട്ടികയിൽ പേരില്ലെന്നറിഞ്ഞതോടെ പിന്മാറി. അമരമ്പലം ഗ്രാമപഞ്ചായത്തിലെ 12ാം വാർഡിൽ എസ്.ഡി.പി.ഐ സ്ഥാനാർഥിയായ പൊത്തൻകോടൻ ഫൈസലിനാണ് മത്സരരംഗത്ത്​ നിന്ന്​ പിൻമാറേണ്ടിവന്നത്. പ്രചാരണ ബോർഡുകൾ സ്ഥാപിച്ചും സോഷ്യൽ മീഡിയകൾ വഴിയും വോട്ടഭ്യർഥന തുടങ്ങിയിരുന്നു.

എന്നാൽ, ഫൈസൽ ഒരിടത്തും വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തതിനാൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ എസ്.ഡി.പി.ഐ സ്ഥാനാർഥിയായി മഞ്ചക്കോടൻ ഫൈസലിനെ തീരുമാനിക്കുകയും പത്രിക സമർപ്പിക്കുകയും ചെയ്തു. മത്സരിക്കാൻ കഴിയാതെ വന്നിട്ടും പൊത്തൻകോടൻ ഫൈസലി​െൻറ പ്രചാരണ ബോർഡുകൾ എടുത്ത് മാറ്റിയിട്ടില്ല. മഞ്ചക്കോടൻ ഫൈസലി​െൻറ ബോർഡുകൾ ഒരിടത്തും കാണാനുമില്ല.

Tags:    
News Summary - No vote; In Amarambalam, the candidate withdrew

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.