ഊർങ്ങാട്ടിരി: അരീക്കോട് -ഒതായി-എടവണ്ണ റോഡിൽ പുതുതായി നവീകരണ പ്രവൃത്തിയുടെ ആദ്യഘട്ടം പൂർത്തിയായ പത്തനാപുരം മുതൽ തെരട്ടമ്മൽ അങ്ങാടി വരെയുള്ള മേഖലയിൽ റോഡിൽ വിള്ളലും കുഴിയും കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി ബി.എം പ്രവൃത്തി പൂർത്തിയാക്കിയ റോഡിലാണ് രണ്ടാം ദിവസം തന്നെ പലയിടങ്ങളിലായി വിള്ളലും കുഴിയും കണ്ടെത്തിയത്.
പത്തനാപുരം മുതൽ തെരട്ടമ്മൽ അങ്ങാടി വെരയുള്ള 650 മീറ്റർ റോഡിന്റെ പല ഭാഗങ്ങളിലായാണ് വിള്ളലും കുഴിയുമുണ്ടായത്. കൃത്യമായി റോഡ് നിർമാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ ഉപയോഗിക്കാത്തതാണ് ഇതിന് കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. വലിയ രീതിയിൽ തന്നെ പത്തനാപുരം മുതൽ തിരട്ടമ്മൽ അങ്ങാടിവരെയുള്ള റോഡിെൻറ മധ്യഭാഗത്ത് ഉൾപ്പെടെ വിള്ളലും കുഴിയും കണ്ടെത്തിയിട്ടുണ്ട് . കഴിഞ്ഞ ദിവസം ഗതാഗതം നിർത്തിവെച്ചാണ് ഈ റോഡിൽ ബി.എം പ്രവൃത്തി പൂർത്തിയാക്കിയത്.
അതേസമയം, ബി.എം ജോലി മാത്രമാണ് പൂർത്തീകരിച്ചതെന്നും ബി.സി ജോലി പൂർത്തീകരിക്കാൻ ബാക്കിയുണ്ടെന്നുമാണ് മഞ്ചേരി പി.ഡബ്ല്യു.ഡി എക്സിക്യൂട്ടിവ് എൻജിനീയർ വിനയ്രാജിന്റെ വാദം. ബാക്കി ജോലി പൂർത്തീകരിക്കുന്നതോടെ റോഡിലെ വിള്ളൽ ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. വിള്ളൽ അടുത്ത ദിവസം പരിശോധിക്കുമെന്നും പരാതി ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ഉടൻ സ്ഥലം സന്ദർശിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും വിനയരാജ് 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.