ഒാപറേഷൻ ഡെസിബൽ: പിഴ ഇൗടാക്കിയത്​ 4.04 ലക്ഷം

മ​ല​പ്പു​റം: അ​തി​ശ​ബ്​​ദ​മു​ള്ള ഹോ​ണു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​മാ​യി​ മോ​േ​ട്ടാ​ർ വാ​ഹ​ന വ​കു​പ്പ്. ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി ​എ​ൻ​ഫോ​ഴ്​​സ്​​മെൻറ്​ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ഴ​യാ​യി ഇൗ​ടാ​ക്കി​യ​ത്​ 4.04 ല​ക്ഷം രൂ​പ. മൊ​ത്തം 342 പേ​ർ​ക്കെ​തി​െ​ര​യാ​ണ്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ഇ​തി​ൽ 29 പേ​രി​ൽ​നി​ന്ന്​ സൈ​ല​ൻ​സ​ർ മാ​റ്റി​യ​തി​നാ​ണ്​ പി​ഴ ഇൗ​ടാ​ക്കി​യ​ത്. ഇ​വ​രി​ൽ നി​ന്നും 1.45 ല​ക്ഷം രൂ​പ​യാ​ണ്​ ല​ഭി​ച്ച​ത്. അ​തി​ശ​ബ്​​ദ​മു​ള്ള ഹോ​ണു​ക​ൾ പി​ടി​കൂ​ടു​ന്ന​തി​നാ​യി ആ​രം​ഭി​ച്ച 'ഓ​പ​റേ​ഷ​ൻ 'ഡെ​സി​ബ​ലി​'െൻറ ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി.

ജി​ല്ല എ​ൻ​ഫോ​ഴ്സ്മെൻറ്​ ആ​ർ.​ടി.​ഒ കെ.​കെ. സു​രേ​ഷ് കു​മാ​റി​െൻറ നി​ർ​ദേ​ശ​പ്ര​കാ​രം എ​ൻ​ഫോ​ഴ്സ്മെൻറ്​ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വി​വി​ധ സ​ബ് ഓ​ഫി​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. തി​രൂ​ര​ങ്ങാ​ടി, പൊ​ന്നാ​നി, കൊ​ണ്ടോ​ട്ടി, മ​ല​പ്പു​റം, പെ​രി​ന്ത​ൽ​മ​ണ്ണ, മ​ഞ്ചേ​രി, നി​ല​മ്പൂ​ർ, തി​രൂ​ർ, വ​ളാ​ഞ്ചേ​രി, കോ​ട്ട​ക്ക​ൽ തു​ട​ങ്ങി ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ബ​സ്​ സ്​​റ്റാ​ൻ​ഡു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു​മാ​ണ്​ പ​രി​ശോ​ധ​ന. വ​രും​ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന തു​ട​രു​മെ​ന്ന് ആ​ർ.​ടി.​ഒ കെ.​കെ. സു​രേ​ഷ് കു​മാ​ർ പ​റ​ഞ്ഞു.

Tags:    
News Summary - Operation decibel: Fine imposed 4.04 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.