തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടി.പി.ആർ) ഉയര്ന്നുനില്ക്കുന്ന മലപ്പുറത്ത് നിയന്ത്രണം കര്‍ശനമാക്കുമെന്ന് മുഖ്യമന്ത്രി. മലപ്പുറത്തിനായി പ്രത്യേക ആക്ഷന്‍ പ്ലാന്‍ നടപ്പാക്കും. ജില്ലയിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി 75,000 പരിശോധന നടത്തും.
നിയന്ത്രണം ലംഘിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ പൊലീസിന് നിർദേശം നല്കി. ക്രമസമാധാനവിഭാഗം എ.ഡി.ജി.പി, ഉത്തരമേഖല ഐ.ജി എന്നിവര്‍ മലപ്പുറത്ത് ക്യാമ്പ് ചെയ്ത് നടപടികള്‍ക്ക് നേതൃത്വം നല്‍കുകയാണ്. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍ ജില്ലകളിലെ ട്രിപ്പിള്‍ ലോക്ഡൗണ്‍ ശനിയാഴ്ച പിന്‍വലിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് മാസ്ക് ധരിക്കാത്ത 8,620 പേര്‍ക്കെതിരെ കേസെടുത്തു. സാമൂഹിക അകലം പാലിക്കാത്തതിന് 4,494 പേര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചു. പിഴയായി 34,61,250 രൂപ ഈടാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.