പരപ്പനങ്ങാടി: കടൽ മാർഗവും ട്രെയിൻ മാർഗവും ജില്ലയിലേക്ക് മയക്കുമരുന്ന് എത്തുന്നുവെന്ന വിവരത്തെ തുടർന്ന് മയക്കുമരുന്ന് മാഫിയക്കെതിരെ എക്സൈസ് സംഘം കടലിലിറങ്ങി.
തിരൂരങ്ങാടി എക്സൈസ് സർക്കിൾ ഓഫിസിന്റെ ആഭിമുഖ്യത്തിലാണ് പരപ്പനങ്ങാടി എക്സൈസ് റേഞ്ച് ഓഫിസും മറൈൻ എൻഫോഴ്സ്മെൻറും സംയുക്തമായി കടലിൽ ഇറങ്ങിയത്.
ക്രിസ്മസ് -പുതുവത്സര സ്പെഷൽ ഡ്രൈവിന്റെ ഭാഗമായി അന്തർ സംസ്ഥാന മദ്യ മയക്കുമരുന്ന് ലോബി കടൽ മാർഗം ലഹരി കടത്തുന്നത് തടയാനായാണ് പട്രോളിങ് നടത്തിയത്. മത്സ്യബന്ധന യാനങ്ങളിലും വ്യാപക പരിശോധന നടത്തി. അസി. എക്സൈസ് ഇൻസ്പെക്ടർമാരായ കെ.എസ്. സുർജിത്ത്, പി. പ്രഗേഷ്, പ്രിവന്റിവ് ഓഫിസർമാരായ പി. ബിജു, രജീഷ്, ദിലീപ് കുമാർ, സി.ഇ.ഒമാരായ അഭിലാഷ്, ജിഷ്ണാദ്, അനശ്വര, കോസ്റ്റൽ പൊലീസ് സി.പി.ഒ മനു തോമസ്, റെസ്ക്യു ഗാർഡ്സ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.