പരപ്പനങ്ങാടി: വർഷങ്ങളായി തകർന്ന അറ്റത്തങ്ങാടി നഴ്സറി റോഡിൽ ഗതാഗതം ദുരിതമായി. ആതുരാലയങ്ങളിലേക്ക് കൊണ്ടുപോകുന്ന വയോധികർ, ഗർഭിണികൾ, രോഗികളുൾപ്പടെ നിരവധിപേർ കുണ്ടും കുഴിയും ചാടി കടുത്ത ദുരിതം പേറുകയാണ്. ഒറ്റ മഴക്ക് തന്നെ കുളമാകുന്ന റോഡിലെ ചതിക്കുഴികളുടെ ആഴമറിയാതെ ഇവിടെ അപകടം പതിവാണ്. തീർത്തും തകർന്ന റോഡിലൂടെ വാടകക്ക് വാഹനങ്ങൾ ഓടാൻ മടിക്കുന്നതും ദുരിതം തീർക്കുന്നു.
പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ 19 , 20, 21 , 22 വാർഡുകളിലെ പ്രധാന റോഡുകളിലൊന്നാണ് അറ്റത്തങ്ങാടി നഴ്സ്റി റോഡ്. നഗരസഭയുടെ തനത് ഫണ്ട് റോഡ് പണിക്ക് തികയില്ലെന്നിരിക്കെ എം.എൽ.എ, എം.പി ഫണ്ടുകളോ ഹാർബർ ഫണ്ടോ തരപ്പെടുത്തി റോഡ് പുനർനിർമാണം നടത്തണമെന്നാവശ്യപെട്ട് അധികാരികൾക്കും രാഷ്ട്രീയ പാർട്ടി നേതൃത്വങ്ങൾക്കും നിവേദനം നൽകി കാത്തിരിപ്പ് തുടരുകയാണ് നാട്ടുകാർ. ഇനിയും റോഡ് നന്നാക്കാൻ നീക്കം നടത്തിയില്ലെങ്കിൽ വോട്ട് ബഹിഷ്കരിക്കുന്നതുൾപ്പടെ കടുത്ത പ്രക്ഷോഭം നടത്തുമെന്ന് പ്രദേശവാസികൾ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.