പരപ്പനങ്ങാടി: മത്സ്യത്തൊഴിലാളി സേവന വളന്റിയർ ജീവിക്കാനായി നാടിന്റെ കനിവ് തേടുന്നു. ഇരു വൃക്കകളും തകരാറിലായ മത്സ്യത്തൊഴിലാളി യുവാവ് ഹനീഫയാണ് ജീവൻ നിലനിർത്താൻ പരസഹായം തേടുന്നത്. പരപ്പനങ്ങാടി ചാപ്പപ്പടി സ്വദേശിയും ആവിയിൽബീച്ച് കിഴക്ക് ഭാഗത്ത് താമസക്കാരനുമായ ചന്തക്കാരന് കുഞ്ഞിമോന്റെ മകൻ മുഹമ്മദ് ഹനീഫയാണ് (33) ഇരു വൃക്കകളും പൂര്‍ണമായും പ്രവര്‍ത്തനരഹിതമായി ഡയാലിസിസിന് വിധേയമാകുന്നത്. എത്രയുംവേഗം വൃക്ക മാറ്റിവെക്കണമെന്നാണ് ഡോക്ടര്‍മാർ നിർദേശിച്ചിട്ടുള്ളത്.
കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭാര്യയും രണ്ട് പിഞ്ചു മക്കളും അടങ്ങുന്നതാണ് കുടുംബം. വീട് വെക്കാൻ എടുത്ത വായ്പ തിരിച്ചടക്കാൻ സാധിക്കാതെ ജപ്തി ഭീഷണിയിലാണ്. പിതാവ് കുഞ്ഞിമോന് കാഴ്ചപ്രശ്നമുണ്ട്.
മറ്റു രോഗങ്ങളും അദ്ദേഹത്തെ അലട്ടിക്കൊണ്ടിരിക്കുകയാണ്. വൃക്ക മാറ്റിവെക്കലും തുടര്‍ചികിത്സക്കുമായി 40 ലക്ഷം രൂപയോളം ചെലവ് വരും.
ചന്തക്കാരന് മുഹമ്മദ് ഹനീഫ ചികിത്സ സഹായ സമിതി എന്ന പേരില്‍ കെ.പി.എ. മജീദ് എം.എൽ.എ, മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ് (മുഖ്യരക്ഷാധികാരികൾ), മുനിസിപ്പൽ ചെയർമാൻ എ. ഉസ്മാൻ (രക്ഷാധികാരി), പി.എസ്.എച്ച്. തങ്ങൾ (ചെയർ), ഉമ്മർ ഒട്ടുമ്മൽ (കൺ), കൗൺസിലർ അബ്ദുറസാഖ് തലക്കലകത്ത് (ട്രഷ) എന്നിവരുൾപ്പെടുന്ന കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സഹായങ്ങൾ അയക്കാൻ ഫെഡറൽ ബാങ്ക് പരപ്പനങ്ങാടി ശാഖയിൽ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്.
അക്കൗണ്ട് നമ്പർ: 15770200006451. ഐ.എഫ്.എസ്.സി കോഡ്: FDRL0001577. ഗൂഗ്ൾ പേ നമ്പർ: 7561008009 (മുഹമ്മദ് ഹനീഫ സി). വിവരങ്ങൾക്ക്: 9961988104.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.