പാതിവഴിയിൽ മുടങ്ങി കിടന്ന നാടുകാണി-പരപ്പനങ്ങാടി പാതയുടെ പൂർത്തീകരണത്തിന് സ്വകാര്യ ഉടമകളുടെ സൗജന്യത്തിൽ അഞ്ചപ്പുരയിലെ സ്വകാര്യ കെട്ടിടങ്ങൾ പേരിന് പൊളിച്ചു നീക്കിയപ്പോൾ

അഞ്ചപ്പുര വീതി കൂടാതെ പാത നിർമാണം പൂർത്തിയാവുന്നു

പരപ്പനങ്ങാടി: പ്രതിഷേധങ്ങളും സമരങ്ങളും ഫലം കണ്ടില്ല. പരപ്പനങ്ങാടി-നാടുകാണി പാതയുടെ പൂർത്തീകരണം നിലവിലുള്ള അവസ്ഥയിൽ തന്നെ പൂർത്തീകരിക്കാൻ ധാരണയായി. ഏറെ വീതി കുറഞ്ഞ പരപ്പനങ്ങാടി അഞ്ചപ്പുരയിലെ കെട്ടിടങ്ങൾ ഏറ്റെടുത്ത് പൊളിച്ച് നീക്കി ഗതാഗത കുരുക്കിന് പരിഹാരം കാണുമെന്ന പ്രതീക്ഷയും തെറ്റി.

പദ്ധതിയുടെ ഫണ്ട് സർക്കാർ വെട്ടി കുറച്ചതിനാൽ എവിടെയും ഏറ്റെടുക്കൽ നടത്താനാവില്ലന്ന് കരാർ കമ്പനിയായ ഊരാളുങ്കൽ സൊസൈറ്റിയും അധികൃതരും കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സമരക്കാരും രംഗം വിട്ടത്. അഞ്ചപ്പുരയിലെ കെട്ടിട ഉടമകളുടെ സൗജന്യത്തിൽ റോഡിറങ്ങി നിൽക്കുന്ന ചില കെട്ടിടങ്ങളുടെ ഭിത്തികൾ പൊളിച്ചു മാറ്റിയിട്ടുണ്ട്.

പൊളിക്കപ്പെട്ട കെട്ടിടങ്ങളുടെ അവശേഷിക്കുന്ന ഭാഗം നിലനിറുത്താമെന്ന സമവായ ധാരണയിലാണ് സ്വകാര്യ വ്യക്തികൾ കെട്ടിടങ്ങളുടെ റോഡ് തള്ളി നിൽക്കുന്ന ഭാഗം പൊളിക്കാൻ സമ്മതിച്ചത്. പതിനഞ്ച് മീറ്ററിൽ പാത നിർമാണം നടത്തുമെന്ന നേരത്തെയെടുത്ത തീരുമാനമാണ് ചില ഭാഗങ്ങളിൽ നടപ്പിലാകാതെ പോയത്.

Tags:    
News Summary - parappanangadi road construction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.