പരപ്പനങ്ങാടി: ഉള്ളണം തയ്യിലപ്പടി കുണ്ടംകടവ് അപ്രോച്ച് റോഡിൽ ഇരുളിന്‍റെ മറവിൽ സാമൂഹ്യവിരുദ്ധർ നിരന്തരം കക്കൂസ് മാലിന്യം തള്ളുന്നത് പ്രദേശത്ത് ആരോഗ്യ ഭീഷണി ഉയർത്തുന്നു. പ്രദേശവാസികൾക്ക് കടുത്ത പ്രയാസം സൃഷ്ടിക്കുന്ന മാലിന്യം തള്ളുന്നവരെ കയ്യോടെ പിടികൂടാൻ വാർഡ് കൗൺസിലറുടെ നേതൃത്വത്തിൽ പരിസരവാസികൾ ജാഗ്രത കൂട്ടായ്മക്ക് രൂപം നൽകി.
പൊലീസിന്‍റെ നേതൃത്വത്തിൽ പ്രദേശത്തെ മുഴുവൻ സിസിടിവിയും പരിശോധിച്ചു വരികയാണന്നും സാമൂഹ്യ വിരുദ്ധർ കനത്ത വില നൽകേണ്ടിവരുമെന്നും കൗൺസിലർ ഗിരീഷ് അറിയിച്ചു.
വീട്ടു മാലിന്യങ്ങളും കച്ചവട സ്ഥാപനങ്ങളിലെ മാലിന്യങ്ങളും കൊണ്ടിടുന്നവരെ പിടികൂടുന്നതിനായി നാലംഗ സംഘങ്ങളായി തിരിഞ്ഞ് രാത്രിയിൽ കാവലിരിക്കാനും പ്രദേശവാസികളുടെ യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.