പരപ്പനങ്ങാടി: മത്സ്യബന്ധനത്തിനിടെ ഫൈബർ വള്ളവുമായി കുട്ടിയിടിച്ച് തോണി തകർന്നു. ആലുങ്ങൽ ബീച്ചിലെ മൂസ്സാമിന്റെ പുരക്കൽ അബ്ദുസ്സമദ് ലീഡറായുള്ള തോണിയാണ് തകർന്നത്. എൻജിന് കേടുപാടുകൾ സംഭവിച്ചു. രണ്ടു കാനകളിലായി സൂക്ഷിച്ചിരുന്ന 35 ലിറ്റർ ഇന്ധനം കടലിൽ ഒഴുകി. ആർക്കും പരിക്കില്ല.
ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായി മത്സ്യഫെഡിന് തൊഴിലാളികൾ പരാതി നൽകി. തകർന്ന തോണി മറ്റു വള്ളക്കാർ കെട്ടിവലിച്ചു കരക്കെത്തിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.