പ​ട്ടി​ക്കാ​ട് ഇ​സ്സ​ത്തു​ൽ ഇ​സ്‍ലാം മ​ദ്റ​സ​യി​ൽ സ്വാ​മി​മാ​ർ​ക്ക്

വി​ശ്ര​മ സൗ​ക​ര്യ​മൊ​രു​ക്കി​യ​പ്പോ​ൾ

അ​യ്യ​പ്പ​സ്വാ​മി​മാ​ർ​ക്ക് മ​ദ്റ​സ വി​ശ്ര​മ കേ​ന്ദ്ര​മാ​യി

പ​ട്ടി​ക്കാ​ട്: ശ​ബ​രി​മ​ല തീ​ർ​ഥ​ട​ക​രാ​യ അ​യ്യ​പ്പ സ്വാ​മി​മാ​ർ​ക്ക് മ​ദ്റ​സ വി​ശ്ര​മ​കേ​ന്ദ്ര​മാ​യി. മ​ണ്ണാ​ർ​മ​ല ജ​ങ്ഷ​നി​ലെ പ​ട്ടി​ക്കാ​ട് ഇ​സ്സ​ത്തു​ൽ ഇ​സ്‍ലാം മ​ദ്റ​സ​യി​ലാ​ണ് സ്വാ​മി​മാ​ർ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്.

ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​ള്ള പ​ത്തോ​ളം സ്വാ​മി​മാ​ർ​ക്കാ​ണ് മ​ദ്റ​സ​യി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളും മ​റ്റും ചേ​ർ​ന്ന് വി​ശ്ര​മ​കേ​ന്ദ്രം സ​ജ്ജ​മാ​ക്കി​യ​ത്. ശ​നി​യാ​ഴ്ച 12 ഓ​ടെ​യെ​ത്തി​യ സം​ഘ​ത്തി​ന് ഉ​ച്ച​ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​വും ഒ​രു​ക്കി. കൂ​ടാ​തെ ഭ​ക്ഷ​ണ​സ​മ​യ​ത്ത് കൂ​ടെ​യു​ണ്ടാ​യി​രു​ന്ന പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും മ​റ്റ് ആ​ളു​ക​ൾ​ക്കും സ്വാ​മി​മാ​ർ ഭ​ക്ഷ​ണ​വും പാ​യ​സ​വും ന​ൽ​കി. ഒ​രു മ​ണി​ക്കൂ​ർ മ​ദ്റ​സ​യി​ൽ വി​ശ്രമി​ച്ച ശേ​ഷ​മാ​ണ് സ്വാ​മി​മാ​ർ ശ​ബ​രി​മ​ല​യി​ലേ​ക്ക് യാ​ത്ര തി​രി​ച്ച​ത്. വി​ശ്ര​മ​കേ​ന്ദ്രം സ​ജ്ജ​മാ​ക്കി​യ​തി​ന് അ​യ്യ​പ്പ സ്വാ​മി​മാ​ർ ന​ന്ദി​യ​റി​യി​ച്ചു.

Tags:    
News Summary - Madrasa as rest center for sabarimala pilgrims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.