പട്ടിക്കാട്: പുലിപ്പേടിയിലായ കീഴാറ്റൂർ ഗ്രാമപഞ്ചായത്തിലെ മുള്ള്യാകുർശ്ശിയിൽ മേൽമുറി പ്രദേശത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ പുലിക്കെണി സ്ഥാപിച്ചു. വ്യാഴാഴ്ച ഉച്ചക്ക് ആർ.ആർ.ടി സംഘമെത്തി കെണിവെക്കുന്ന സ്ഥലം പരിശോധിച്ചതിന് ശേഷം വണ്ടൂർ ഫോറസ്റ്റ് ഓഫിസിൽനിന്ന് വൈകീട്ട് അഞ്ച് മണിയോടെ കെണി മേൽമുറിയിലെത്തിച്ചു.
വാഹനം കടന്നുചെല്ലാത്ത മലയടിവാരത്തേക്ക് നാട്ടുകാരുടെ സഹായത്തോടെയെത്തിച്ച കെണി അവസാനമായി രണ്ടുതവണ ആടുകളെ നഷ്ടപ്പെടുകയും പുലിയുടെ സ്ഥിരസാന്നിധ്യവുമുള്ള ഭാഗത്താണ് വെച്ചത്. ബുധനാഴ്ച വൈകീട്ട് സ്ഥലത്ത് പരിശോധന നടത്തിയ ഡി.എഫ്.ഒ കെണിവെക്കാൻ നടപടിയെടുക്കുമെന്ന് നാട്ടുകാർക്ക് ഉറപ്പുനൽകിയിരുന്നു. രണ്ടാഴ്ച മുമ്പ് സ്ഥാപിച്ച കാമറയിൽ പതിഞ്ഞ വന്യജീവി പുലിയാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കെണി സ്ഥാപിച്ചത്.
കാളികാവ് റെയ്ഞ്ച് ഓഫിസർ ടി. രാജീവ്, ആർ.ആർ.ടി അംഗങ്ങളായ എൻ.വി. രഞ്ജിത്ത് ആ.എം. ബിജിൻ, ബിജീഷ്, വാർഡ് അംഗം പി.കെ. സലാം മാസ്റ്റർ, എം.ടി. അബ്ദുറഷീദ്, എം.ടി. മുഹമ്മദ് മാസ്റ്റർ, ഉസ്മാൻ കൊമ്പൻ, കെ.കെ. മഖ്ബൂൽ, കെ.ടി. ഇസ്മായിൽ, കെ.പി. ഇസ്മായിൽ, എ.പി. മുഹമ്മദ്, സി.ടി. ഷാനവാസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കെണി സ്ഥാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.