പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സ​മാ​പി​ച്ച സി.​ബി.​എ​സ്.​ഇ സ​ഹോ​ദ​യ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ജേ​താ​ക്ക​ളാ​യ കു​റ്റി​പ്പു​റം

എം.​ഇ.​എ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീം

സി.​ബി.​എ​സ്.​ഇ ക​ലോ​ത്സ​വം: കു​റ്റി​പ്പു​റം എം.​ഇ.​എ​സി​ന് കി​രീ​ടം

പെ​രി​ന്ത​ൽ​മ​ണ്ണ: ഞാ​യ​റാ​ഴ്ച രാ​ത്രി സ​മാ​പി​ച്ച സി.​ബി.​എ​സ്.​ഇ സ​ഹോ​ദ​യ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ കു​റ്റി​പ്പു​റം എം.​ഇ.​എ​സ് കാ​മ്പ​സ്‌ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ 914 പോ​യ​ന്റ് നേ​ടി ഓ​വ​റോ​ൾ കി​രീ​ടം നേ​ടി. സേ​ക്ര​ഡ് ഹാ​ർ​ട്ട് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കോ​ട്ട​ക്ക​ൽ 899 പോ​യ​ന്റ് നേ​ടി ര​ണ്ടാം സ്ഥാ​ന​ത്തും ശ്രീ ​വ​ള്ളു​വ​നാ​ട് വി​ദ്യാ​ഭ​വ​ൻ പെ​രി​ന്ത​ൽ​മ​ണ്ണ 726 പോ​യ​ന്റ് നേ​ടി മൂ​ന്നാം സ്ഥാ​ന​ത്തും എ​ത്തി. ര​ണ്ട് ദി​വ​സം സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളും ര​ണ്ടു ദി​വ​സം സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ളും ന​ട​ത്തി​യാ​ണ് 62 സ്കൂ​ളി​ൽ നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലോ​ത്സ​വം പൂ​ർ​ത്തി​യാ​ക്കി​യ​ത്.

ബെ​ഞ്ച്മാ​ർ​ക്ക് ഇ​ന്റ​ർ​നാ​ഷ​ണ​ൽ തി​രൂ​ർ (682) സെ​ന്റ് ജോ​സ​ഫ് പു​ത്ത​ന​ങ്ങാ​ടി (594) എ​ന്നി​വ​യാ​ണ് നാ​ലും അ​ഞ്ചും സ്ഥാ​ന​ത്ത്. ഡോ. ​പി. കൃ​ഷ്ണാ​സ് ട്രോ​ഫി സ​മ്മാ​നി​ച്ചു. സ​ഹോ​ദ​യ പ്ര​സി​ഡ​ൻ​ഡ് കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 

Tags:    
News Summary - CBSE Arts Festival: Kuttipuram MES wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.