സി.​ബി.​എ​സ്.​ഇ അ​ധ്യാ​പ​ക ക​ലോ​ത്സ​വത്തിൽ തി​രു​വാ​തി​ര​ക്ക​ളി ഒ​ന്നാം സ്ഥാ​നം നേ​ടി​യ ജി. ​ബീ​ന​യും സം​ഘ​വും (ഗു​ഡ്‌​വി​ൽ ഇം​ഗീ​ഷ്‌ സ്കൂ​ൾ, പൂ​ക്കോ​ട്ടും​പാ​ടം)

സി.ബി.എസ്.ഇ അധ്യാപക കലോത്സവം; കോ​ട്ട​ക്ക​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ടി​ന് കി​രീ​ടം

പെ​രി​ന്ത​ൽ​മ​ണ്ണ: മ​ല​പ്പു​റം സ​ഹോ​ദ​യ സ്കൂ​ൾ കോം​പ്ല​ക്സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ധ്യാ​പ​ക​ർ​ക്കാ​യി പ്ര​ഥ​മ ക​ലോ​ത്സ​വം പു​ത്ത​ന​ങ്ങാ​ടി സെ​ന്റ് ജോ​സ​ഫ് സ്കൂ​ളി​ൽ ന​ട​ത്തി. സി.​ബി.​എ​സ്.​ഇ മേ​ഖ​ല​യി​ൽ ആ​ദ്യ​മാ​യാ​ണ് അ​ധ്യാ​പ​ക ക​ലോ​ത്സ​വം. എ​ട്ടു വേ​ദി​ക​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 62 വി​ദ്യാ​ല​യ​ങ്ങ​ളി​ൽ​നി​ന്ന് 500 അ​ധ്യാ​പ​ക​ർ 27 ഇ​ന​ങ്ങ​ളി​ൽ മാ​റ്റു​ര​ച്ചു. 27 ടീ​മാ​ണ് സം​ഘ​നൃ​ത്ത​ത്തി​ന് മാ​ത്ര​മെ​ത്തി​യ​ത്. കോ​ട്ട​ക്ക​ൽ സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ൾ 200 പോ​യ​ന്‍റ് നേ​ടി ഓ​വ​റോ​ൾ കി​രീ​ടം നേ​ടി. പീ​സ് പ​ബ്ലി​ക് സ്കൂ​ൾ ര​ണ്ടും ബെ​ഞ്ച് മാ​ർ​ക്ക് സ്കൂ​ൾ മൂ​ന്നാം സ്ഥാ​നവും നേ​ടി. 14 സ്കൂ​ളി​ൽ​നി​ന്ന് അ​ധ്യാ​പി​ക​മാ​രു​ടെ ഒ​പ്പ​ന സം​ഘ​വും എ​ത്തി. ഡോ. ​ഗി​രീ​ഷ്‌ രാ​ജ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹോ​ദ​യ പ്ര​സി​ഡ​ന്റ് കെ. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​ഹ​രി​ദാ​സ്, ട്ര​ഷ​റ​ർ എം. ​ജൗ​ഹ​ർ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഫാ. ​ന​ന്നം പ്രേം​കു​മാ​ർ, ഭാ​ര​വാ​ഹി​ക​ളാ​യ നി​ർ​മ​ല ച​ന്ദ്ര​ൻ, പി.​നി​സാ​ർ​ഖാ​ൻ, പി. ​മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ, സോ​ണി ജോ​സ്, സി​സ്റ്റ​ർ ആ​ൻ​സി​ല, ഗോ​പ​കു​മാ​ർ, വി​നി​ത വി. ​നാ​യ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Tags:    
News Summary - CBSE Teacher Art Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.