പെ​രി​ന്ത​ൽ​മ​ണ്ണ: ആ​ധു​നി​ക സാ​ങ്കേ​തി​ക ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ വി​ല്ലേ​ജു​ക​ളും ഡി​ജി​റ്റ​ൽ ഭൂ​സ​ർ​​വേ ചെ​യ്യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പെ​രി​ന്ത​ൽ​മ​ണ്ണ, പാ​താ​യ്ക്ക​ര വി​ല്ലേ​ജു​ക​ളി​ൽ സ​ർ​വേ വ്യാ​ഴാ​ഴ്ച മു​ത​ൽ ആ​രം​ഭി​ക്കും. ര​ണ്ട് വി​ല്ലേ​ജു​ക​ളി​ലു​മാ​യി 3500 ഹെ​ക്ട​ർ ഭൂ​മി ഉ​ണ്ടെ​ന്നാ​ണ് പ​ഴ​യ സ​ർ​വേ രേ​ഖ​യി​ലു​ള്ള​ത്.

20 സ​ർ​വേ മെ​ഷീ​ൻ ഉ​പ​യോ​ഗി​ച്ച് 20 ടീ​മു​ക​ൾ ഒ​രേ സ​മ​യം സ​ർ​വേ ജോ​ലി​ക​ളി​ൽ പ​ങ്കെ​ടു​ക്കും. ഭൂ​മി​സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ​ക്ക് വ​ള​രെ കൃ​ത്യ​ത​യും സു​താ​ര്യ​ത​യും റെ​ലി​സ് (റ​വ​ന്യൂ ലാ​ൻ​ഡ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്റ്റം), പേ​ൾ (പാ​ക്കേ​ജ് ഫോ​ർ ഇ​ഫ​ക്ടി​വ് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഓ​ഫ് ര​ജി​സ്ട്രേ​ഷ​ൻ ലോ​സ്), ഇ-​മാ​പ്സ് (ഇ​ഫ​ക്ടി​വ് മാ​പ്പി​ങ് ആ​പ്ലി​ക്കേ​ഷ​ൻ പാ​ക്കേ​ജ് ഫോ​ർ സ​ർ​വേ​യി​ങ്) എ​ന്നി​വ​യു​ടെ ഏ​കോ​പ​നം വ​ഴി റ​വ​ന്യൂ, ര​ജി​സ്ട്രേ​ഷ​ൻ, സ​ർ​വേ സേ​വ​ന​ങ്ങ​ൾ ഒ​രു​മി​ച്ച് ല​ഭ്യ​മാ​കും.

ഭൂ​മി സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്തു​വ​രു​ന്ന റ​വ​ന്യൂ, ര​ജി​സ്ട്രേ​ഷ​ൻ, സ​ർ​വേ വ​കു​പ്പു​ക​ളു​ടെ സേ​വ​നം എ​ന്നി​വ ഒ​റ്റ പോ​ർ​ട്ട​ൽ വ​ഴി സു​താ​ര്യ​മാ​യി ല​ഭ്യ​മാ​ക്ക​ലാ​ണ് മു​ഖ്യ ല​ക്ഷ്യം. ഭൂ​മി സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​പ്ഡേ​ഷ​ൻ എ​ളു​പ്പ​ത്തി​ൽ സാ​ധ്യ​മാ​ക്കാ​നാ​വു​മാ​വും.

അ​പേ​ക്ഷ​ക​ൾ വേ​ഗ​ത്തി​ൽ തീ​ർ​പ്പാ​ക്കാ​നും അ​തു​വ​ഴി ഉ​പ​ഭോ​ക്തൃ സേ​വ​നം ജ​ന​പ്രി​യ​മാ​കാ​നും സാ​ധി​ക്കു​ന്നു. ഒ​രു ആ​വ​ശ്യ​ത്തി​നാ​യി പ​ല ഓ​ഫി​സു​ക​ളി​ൽ ക​യ​റി​യി​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്കാം. അ​പേ​ക്ഷ​ക​ൾ ഓ​ൺ​ലൈ​നാ​യി കൊ​ടു​ക്കു​വാ​നും ഓ​ൺ​ലൈ​നാ​യി പ​രി​ഹ​രി​ക്ക​പ്പെ​ടാ​നും സാ​ധി​ക്കും. വ​സ്തു​ക്ക​ളു​ടെ പോ​ക്കു​വ​ര​വ് വ​ള​രെ വേ​ഗ​ത്തി​ലാ​കു​ന്നു.

സ​ർ​ക്കാ​ർ ഉ​പ​ഭോ​ക്തൃ വി​ശ്വാ​സ്യ​ത കൂ​ടു​ത​ൽ ദൃ​ഢ​പ്പെ​ടു​ന്നു. വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വേ​ഗ​ത വ​ർ​ധി​ക്കു​ന്നു. ഡോ​ക്യു​മെ​ന്റേ​ഷ​ൻ ജോ​ലി​ക​ൾ വ​ള​രെ വേ​ഗ​ത്തി​ൽ ന​ട​ക്കു​മെ​ന്ന​തും സൗ​ക​ര്യ​മാ​ണ്. ഡി​ജി​റ്റ​ൽ സ​ർ​വേ​യു​ടെ ഉ​ദ്ഘാ​ട​നം വ്യാ​ഴാ​ഴ്ച രാ​വി​ലെ 10.30ന് ​പെ​രി​ന്ത​ൽ​മ​ണ്ണ ബ്ലോ​ക്ക് ഓ​ഫി​സി​ൽ ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ നി​ർ​വ​ഹി​ക്കും.

Tags:    
News Summary - Digital land survey starts today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.