ഡിജിറ്റൽ ഭൂ സർവേക്ക് ഇന്ന് തുടക്കം
text_fieldsപെരിന്തൽമണ്ണ: ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ കേരളത്തിലെ മുഴുവൻ വില്ലേജുകളും ഡിജിറ്റൽ ഭൂസർവേ ചെയ്യുന്നതിന്റെ ഭാഗമായി പെരിന്തൽമണ്ണ, പാതായ്ക്കര വില്ലേജുകളിൽ സർവേ വ്യാഴാഴ്ച മുതൽ ആരംഭിക്കും. രണ്ട് വില്ലേജുകളിലുമായി 3500 ഹെക്ടർ ഭൂമി ഉണ്ടെന്നാണ് പഴയ സർവേ രേഖയിലുള്ളത്.
20 സർവേ മെഷീൻ ഉപയോഗിച്ച് 20 ടീമുകൾ ഒരേ സമയം സർവേ ജോലികളിൽ പങ്കെടുക്കും. ഭൂമിസംബന്ധമായ വിവരങ്ങൾക്ക് വളരെ കൃത്യതയും സുതാര്യതയും റെലിസ് (റവന്യൂ ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം), പേൾ (പാക്കേജ് ഫോർ ഇഫക്ടിവ് അഡ്മിനിസ്ട്രേഷൻ ഓഫ് രജിസ്ട്രേഷൻ ലോസ്), ഇ-മാപ്സ് (ഇഫക്ടിവ് മാപ്പിങ് ആപ്ലിക്കേഷൻ പാക്കേജ് ഫോർ സർവേയിങ്) എന്നിവയുടെ ഏകോപനം വഴി റവന്യൂ, രജിസ്ട്രേഷൻ, സർവേ സേവനങ്ങൾ ഒരുമിച്ച് ലഭ്യമാകും.
ഭൂമി സംബന്ധമായ വിവരങ്ങൾ കൈകാര്യം ചെയ്തുവരുന്ന റവന്യൂ, രജിസ്ട്രേഷൻ, സർവേ വകുപ്പുകളുടെ സേവനം എന്നിവ ഒറ്റ പോർട്ടൽ വഴി സുതാര്യമായി ലഭ്യമാക്കലാണ് മുഖ്യ ലക്ഷ്യം. ഭൂമി സംബന്ധിച്ച വിവരങ്ങളുടെ അപ്ഡേഷൻ എളുപ്പത്തിൽ സാധ്യമാക്കാനാവുമാവും.
അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാനും അതുവഴി ഉപഭോക്തൃ സേവനം ജനപ്രിയമാകാനും സാധിക്കുന്നു. ഒരു ആവശ്യത്തിനായി പല ഓഫിസുകളിൽ കയറിയിറങ്ങുന്നത് ഒഴിവാക്കാം. അപേക്ഷകൾ ഓൺലൈനായി കൊടുക്കുവാനും ഓൺലൈനായി പരിഹരിക്കപ്പെടാനും സാധിക്കും. വസ്തുക്കളുടെ പോക്കുവരവ് വളരെ വേഗത്തിലാകുന്നു.
സർക്കാർ ഉപഭോക്തൃ വിശ്വാസ്യത കൂടുതൽ ദൃഢപ്പെടുന്നു. വികസന പ്രവർത്തനങ്ങളുടെ വേഗത വർധിക്കുന്നു. ഡോക്യുമെന്റേഷൻ ജോലികൾ വളരെ വേഗത്തിൽ നടക്കുമെന്നതും സൗകര്യമാണ്. ഡിജിറ്റൽ സർവേയുടെ ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10.30ന് പെരിന്തൽമണ്ണ ബ്ലോക്ക് ഓഫിസിൽ നജീബ് കാന്തപുരം എം.എൽ.എ നിർവഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.