പെരിന്തൽമണ്ണ: പ്രണയാഭ്യർഥന നിരസിച്ചതിനെത്തുടർന്ന് ഏലംകുളം കൂഴന്തറയിൽ വീട്ടിൽകയറി 21കാരിയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതി വിനീഷ് വിനോദുമായി (21) പൊലീസ് മൂന്നു മണിക്കൂർ നീണ്ട െതളിവെടുപ്പ് നടത്തി. കൊല നടത്തിയതും യുവതിയുടെ പിതാവ് ബാലചന്ദ്രെൻറ പെരിന്തൽമണ്ണയിലെ വ്യാപാര സ്ഥാപനം അഗ്നിക്കിരയാക്കിയതും ആസൂത്രിതമായിരുന്നെന്ന് പ്രതി പൊലീസിനോട് വിശദീകരിച്ചു.
ബാലചന്ദ്രെൻറ ഉടമസ്ഥതയിലുള്ള മൂന്നു നിലകളുള്ള കെട്ടിടത്തിെൻറ മുകളിലെ രണ്ടുനിലകളിലെ സി.കെ. ടോയ്സ് എന്ന സ്ഥാപനം ബുധനാഴ്ച രാത്രി 9.30ന് ശേഷം തീകൊളുത്തിയാണ് പ്രതി ഏലംകുളം മുതുകുർശിയിലെ കൂഴന്തറയിലേക്ക് പുറപ്പെട്ടത്. പുലർച്ച ഇവിടെയെത്തിയ പ്രതി വീടിെൻറ അടുക്കളഭാഗത്തെ വാതിൽ തുറന്നാണ് അകത്ത് കടന്നത്. േശഷം മുകൾ നിലയിൽ ദൃശ്യയുടെ മുറിയിൽ അവളെത്തുന്നത് കാത്ത് ഏറെനേരം ചെലവിട്ടു. എത്താതായതോടെ താഴേക്കിറങ്ങി വന്ന് താഴത്തെ മുറിയിൽ കട്ടിലിൽ കിടക്കുകയായിരുന്ന ദൃശ്യയെ കണ്ടെത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസിനോട് വിശദീകരിച്ചു. കൈയിൽ കരുതിയ കത്തി മൂർച്ചയില്ലാത്തതിനാൽ അടുക്കളയിൽനിന്ന് നല്ല കത്തി കൈക്കലാക്കിയിരുന്നു. അതുപയോഗിച്ചാണ് കൃത്യം നിർവഹിച്ചത്. അതിന് ശേഷം ചെരിപ്പ് അവിടെയിട്ടാണ് മടങ്ങിയത്. പ്രതിയുടെ മാസ്ക്, കട കത്തിക്കാൻ ഉപയോഗിച്ച ലൈറ്റർ, ചെരിപ്പ് എന്നിവ പൊലീസ് കെണ്ടടുത്തു. പോക്കറ്റിൽ നേരത്തെ കരുതിയിരുന്ന ചെറിയ കത്തി പിന്നീട് ഉപേക്ഷിച്ചു.
പെരിന്തൽമണ്ണയിൽ കട കത്തിച്ച ശേഷം പുലർച്ചയോടെയാണ് 15 കി.മീറ്റർ അകലെയുള്ള കൂഴന്തറയിലെത്തിയതെന്ന് ഡിവൈ.എസ്.പി കെ.എം. ദേവസ്യ വിശദീകരിച്ചു. ഒരു മണിക്കൂറോളം പ്രതി ദൃശ്യയുടെ വീട്ടിൽ ചെലവഴിച്ചു. മടങ്ങുമ്പോൾ സമീപത്തെ വീട്ടിൽനിന്ന് കാൽ വൃത്തിയാക്കുകയും മറ്റൊരു വീടിെൻറ മുമ്പിൽ നിന്ന് ചെരിപ്പ് എടുക്കുകയും െചയ്തിട്ടുണ്ട്. ഒന്നര കി.മീറ്റർ ദൂരെ നിന്നാണ് ഒാട്ടോറിക്ഷയിൽ കയറി പെരിന്തൽമണ്ണ ടൗണിലേക്ക് തിരിച്ചത്. മഞ്ചേരി നറുകര ഉതുവേലി കുണ്ടുപറമ്പിൽ വീട്ടിൽ വിനീഷ് വിനോദ് എന്നാണ് പൊലീസ് രേഖകളിലെ വിലാസം. പെരിന്തൽമണ്ണയിൽ ബന്ധുവിനോടൊപ്പമാണ് കുറച്ചുകാലമായി കഴിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.