പെരിന്തല്‍മണ്ണ: പെരിന്തൽമണ്ണയിലെ വിവിധ സ്ഥലങ്ങളിൽ നാലുപേർക്ക് തെരുവുനായുടെ കടിയേറ്റു. പുലർച്ച സൈക്കിള്‍ സവാരിക്കിടയിലാണ് ജൂബിലി റോഡിൽ അരിമ്പ്രത്തൊടി സലാഹുദ്ദീന് അയ്യുബിയുടെ മകന് റസിം അബ്ദുൽ മുസവിറിന് (19) കടിയേറ്റത്.
ചൊവ്വാഴ്ച രാവിലെ ആറോടെ പെരിന്തല്‍മണ്ണ പട്ടാമ്പി റോഡിലായിരുന്നു സംഭവം. തകര്‍ന്നുകിടക്കുന്ന റോഡിലൂടെ വേഗത്തില്‍ സൈക്കിളോടിച്ച് രക്ഷപ്പെടാനായില്ല. നായെ കണ്ട് സൈക്കിള്‍ നിര്‍ത്തിയപ്പോള്‍ അടുത്തേക്ക് വരുകയും കടിക്കുകയായിരുന്നു. ഇടതുകാലില്‍ രണ്ടുവശങ്ങളിലും വലതുകാലിലും കടിയേറ്റു.
ടൗണില്‍ തിരുവനന്തപുരം സ്വദേശിനിക്കും കടിയേറ്റു. തോട്ടക്കരയിലെ ക്വാര്‍ട്ടേഴ്സിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ദിനേശ്കുമാറിെൻറ മകന് റിഥിന്‍ (മൂന്ന്) കടിയേറ്റത്. ഇതേ നായ തന്നെ പുത്തൂര്‍ ശാന്തിനഗറിലെ വീട്ടമ്മയെയും കടിച്ചു.
പ്രഭാതമായതിനാൽ റോഡിൽ ആളുകളില്ലാതിരുന്നതാണ് റസിം അബ്ദുൽ മൂസാവിറിന് വിനയായത്. ബസ് ജീവനക്കാരാണ് ആശുപത്രിയിലേക്കെത്താൻ സഹായിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് കുത്തിവെപ്പെടുത്ത റസീം വീട്ടില്‍ വിശ്രമത്തിലാണ്. പെരിന്തൽമണ്ണ ടൗണിലും ഉൾപ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ വിഹാരം നഗരസഭ കൗൺസിൽ യോഗത്തിൽ നിരന്തരം പരാതിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.