പെരിന്തൽമണ്ണ: കാത്തിരിപ്പുകൾക്കൊടുവിൽ യാഥാർഥ്യമാവുന്നത് ഭൂരഹിതരായ 200 കുടുംബങ്ങളുടെ വീടെന്നസ്വപനം. വാടക വീടുകളിലും കുടുംബവീടുകളിലും മറ്റും കഴിഞ്ഞുകൂടിയിരുന്ന കുടുംബങ്ങൾക്കാണ് ലൈഫ് പദ്ധതിയിൽ തലചായ്ക്കാനിടമായത്. ഭവനസമുച്ചയ നിർമാണത്തിന് ചെലവാകുന്ന 44 കോടിയിൽ പൊതുവിഹിതമായ 28 കോടി കിഴിച്ച് ബാക്കിയുള്ള 16 കോടി ജനകീയസമാഹരണത്തിലൂടെയും നിർമാണവസ്തുക്കൾ തൊഴിൽ എന്നിവയുടെ വില കുറച്ചുള്ള സമാഹരണത്തിലൂടെയും കരാറുകാരെൻറ ലാഭം ഒഴിവാക്കിയുമാണ് കണ്ടെത്തിയതെന്ന് നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം അറിയിച്ചു.
600 എസ്.സി ഭവനങ്ങൾ കുറഞ്ഞ ചെലവിൽ നിർമിച്ച കുടുംബശ്രീ പി.എം.സി സംരംഭക ഗ്രൂപ്പായ മാലാഖ സൊലൂഷൻസ് ഗുണഭോക്താക്കളുടെ പങ്കാളിത്തത്തോടെയാണ് നിർമാണത്തിന് നേതൃത്വം നൽകിയത്. ബാക്കിയുള്ളത് ജനുവരിയിൽ നിർമാണം പൂർത്തീകരിച്ച് കൈമാറും. നഗരസഭ ചെയർമാൻ എം. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു.
ലൈഫ് മിഷൻ സി.ഇ.ഒ യു.വി. ജോസ് മുഖ്യാതിഥിയായി. കുടുംബശ്രീ മിഷൻ എക്സിക്യൂട്ടിവ് ഡയറക്ടർ എസ്. ഹരികിഷോർ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ സെക്രട്ടറി എസ്. അബ്ദുൽ സജീം റിപ്പോർട്ടും ഓവർസിയർ കുഞ്ഞാലൻ സാങ്കേതിക റിപ്പോർട്ടും അവതരിപ്പിച്ചു.
ലൈഫ് മിഷൻ അസി. സി.ഇ.ഒ കെ.പി. സാബു കുട്ടൻ നായർ, ചീഫ് എൻജിനീയർ എൻ. അജയകുമാർ, വി. ശശികുമാർ, ഇ.എം.എസ് മെഡിക്കൽ ട്രസ്റ്റ് സെക്രട്ടറി പി.പി. വാസുദേവൻ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ പി.ടി. ശോഭന, പത്തത്ത് ആരിഫ്, രതി അല്ലക്കാട്ടിൽ, കിഴിശ്ശേരി മുസ്തഫ, പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ. ദിലീപ് കുമാർ, സി.ഡി.എസ് പ്രസിഡൻറ് എം. പ്രേമലത, മാലാഖ സൊലൂഷൻസ് പ്രോജക്ട് ഡയറക്ടർ ഷാൻസി നന്ദകുമാർ, ജയൻ മഠത്തിൽ (സി.ഇ.ഒ മാലാഖ സൊലൂഷൻസ്), കെ. ഉണ്ണികൃഷ്ണൻ, പ്രോജക്ട് സെൽ ടെക്നിക്കൽ എൻജിനീയർ ശങ്കരൻകുട്ടി, സുബിൻ, സി.പി. ബൈജു എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.