പെരിന്തല്‍മണ്ണ: കോവിഡ് ചികിത്സക്ക് വലിയ പ്രതിസന്ധി നേരിടുന്ന പെരിന്തൽമണ്ണ ജില്ല ആശുപത്രിയിൽ പി.എം. കെയറിൻറ മേൽനോട്ടത്തിൽ പൂർത്തിയാക്കുന്ന മെഡിക്കൽ ഒാക്സിജൻ പ്ലാൻറിൽ ലക്ഷ്യമിടുന്നത് മിനിറ്റിൽ ആയിരം ലിറ്റർ ലിക്വിഡ് ഒാക്സിജൻ ഉൽപാദനം. പ്ലാൻറ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ 240 ബെഡുകളിലേക്ക് ഒരേ സമയം ഓക്സിജന്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ താൽക്കാലികമായി പോലും വെൻറിലേറ്റർ സൗകര്യം ഉപയോഗിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ജില്ല ആശുപത്രിയായിട്ടും പരീക്ഷണാർഥത്തിൽ ഒരു വെൻറിലേറ്ററാണിവിടെ.
മൂന്നെണ്ണത്തിന് ഭാഗികമായ സൗകര്യങ്ങളുള്ളതിലാണ് ഒന്ന് പ്രവർത്തിക്കുന്നത്.
ജില്ല ആശുപത്രിയോട് ചേർന്ന കോവിഡ് വാർഡിൽ 110ഒാളം കോവിഡ് രോഗികളാണ് ചികിത്സയിൽ. സാങ്കേതിക സൗകര്യങ്ങൾ ഉണ്ടെങ്കിൽ ഒാക്സിജൻ പ്ലാൻറ് വരുന്നതോടെ വെൻറിലേറ്റർ പ്രവർത്തിക്കാൻ തടസ്സങ്ങളില്ലാതാവും. സർക്കാർ കണക്കിൽ 177 കിടക്കകളും ആശുപത്രിയിൽ വർഷങ്ങളായി 240 രോഗികൾക്കുള്ള സൗകര്യവുമായതിനാൽ ഡോക്ടർമാരുടെയും നഴ്സിങ്, പാരാമെഡിക്കൽ ജീവനക്കാരുടെയും വലിയ കുറവാണ്.
സമയബന്ധിതമായി ഇവ സർക്കാറിെൻറ ശ്രദ്ധയിൽ കൊണ്ടുവരാനും പരിഹരിക്കാനും മണ്ഡലത്തിൽ നിന്ന് വിജയിച്ചുപോയവർക്കായതുമില്ല. ആശുപത്രിയിലെ കിടക്കകളുടെ എണ്ണം, സ്റ്റാഫ് പാറ്റേൺ മറ്റു അടിസ്ഥാന സൗകര്യങ്ങൾ എന്നിവ സംബന്ധിച്ച് ജനപ്രതിനിധികൾക്കും വേണ്ടത്ര ധാരണയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.