പെരിന്തൽമണ്ണ: ജല അതോറിറ്റിയുടെ പൈപ്പിടൽ കാരണം രൂപപ്പെട്ട കുഴികൽ നികത്താത്തതും കുറേഭാഗം ഇനിയും പൊളിച്ച് പൈപ്പിടാനുള്ളതും കാരണം തൂത വെട്ടത്തൂർ റോഡിലൂടെ യാത്ര ദുസ്സഹം.
പൂവ്വത്താണി മുതൽ തൂത വരെയുള്ള യാത്രയാണ് ഏറെ ദുരിതം. അറ്റകുറ്റപണികൾ നടക്കാത്തതും ജൽജീവൻ പദ്ധതിയുടെ ഭാഗമായി കുറേ ഭാഗം പൈപ്പിടാൻ റോഡ് പൊളിച്ചശേഷം നന്നാക്കാത്തതുമാണ് ദുരിതത്തിന് കാരണമായത്.
കോരംകോട് വളവിൽ പൈപ്പിന് കീറിയ ഭാഗത്ത് അരിക് കൊടുക്കവേ കഴിഞ്ഞ ആഴ്ച പാൽ കയറ്റി വന്ന വാനും കാറും കൂട്ടിയിടിച്ചിരുന്നു. ഇവിടെ പിന്നീട് നാട്ടുകാർ മണ്ണിട്ട് മൂടിയെങ്കിലും മഴ പെയ്തത്തോടെ ഒലിച്ചുപോയി. ബിടാത്തി പാലത്തിന്റെ വലതുഭാഗത്തെ കൈവരി രണ്ടുവർഷം മുമ്പ് മിനി ലോറി തോട്ടിലേക്ക് വീണതിനെ തുടർന്ന് തകർന്നതാണ്. ഇത് പിന്നീട് ശരിയാക്കിയില്ല.
അപകട മുന്നറിയിപ്പ് നൽകി ഏതാനും ടാർ വീപ്പകൾ വെച്ചിരിക്കയാണിവിടെ. ബിടാത്തി മുതലാണ് റോഡ് കൂടുതൽ തകർന്നത്. ടൗണിൽ റോഡ് പൂർണമായും പൊളിഞ്ഞ് വലിയ കുഴികൾ രൂപപ്പെട്ടു.
ഇരുചക്ര വാഹനങ്ങൾ സ്ഥിരമായി അപകടത്തിൽപെടുന്നു. ബിടാത്തി കള്ളുഷാപ്പിന് സമീപമുള്ള വെള്ളക്കെട്ട് പരിഹരിക്കാൻ കാലങ്ങളായി നാട്ടുകാർ ആവശ്യപെട്ടിട്ടും ഇതുവരെ കൾവർട്ട് നിർമിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.