മലപ്പുറം: സ്വര്ണക്കടത്തിൽപെട്ടവരുടെ ബന്ധുത്വം തേടിപ്പോയാല്‍ ചെന്നെത്തുന്നത് സി.പി.എമ്മിെൻറ തറവാട്ടുമുറ്റത്തായിരിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി.
ബന്ധുത്വമാരോപിച്ച് തനിക്കെതിരെ തിരിഞ്ഞവര്‍ക്കെതിരെ നിയമനടപടിയുമായി പോയപ്പോള്‍ അവര്‍ നാവടക്കിയതാണെന്നും പിന്നെ ആരും അതുമായി മുന്നോട്ടുവന്നിട്ടില്ലെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. നിയമസഭയിൽ ഒരു എം.എല്‍.എ നടത്തിയ ആരോപണം അറിവില്ലായ്മ കൊണ്ടാണ്.
ദിവസവും പത്രം വായിക്കുന്ന ആളായിരുന്നെങ്കില്‍ അങ്ങനെ പറയില്ലായിരുന്നു. ബന്ധുക്കളെക്കൊണ്ട് പ്രതിരോധത്തിലായ സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.