പൊന്നാനി: ഇതര സംസ്ഥാനങ്ങളിൽനിന്നും മറ്റിടങ്ങളിൽനിന്നും മായം ചേർത്ത മത്സ്യങ്ങളുടെ വരവ് കുറഞ്ഞതോടെ ഇനി ശുദ്ധമായ മത്സ്യം കഴിക്കാം. മായം ചേർത്ത മത്സ്യങ്ങൾ വിൽക്കുന്നത് പിടികൂടാൻ നടത്തിയ പരിശോധനയിൽ ശേഖരിച്ച സാമ്പിളുകളിലൊന്നും മായം ചേർത്തിട്ടില്ലെന്ന് ബോധ്യമായി.
പൊന്നാനി നഗരസഭ ആരോഗ്യ വിഭാഗവും ഭക്ഷ്യ സുരക്ഷ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായാണ് പൊന്നാനിയിലെ അഞ്ച് മത്സ്യവിൽപന കേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. ഇവിടെ നിന്നും എട്ട് സാമ്പിളുകൾ പരിശോധിക്കുകയും ചെയ്തു. ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മൊബൈൽ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ ഈ മത്സ്യങ്ങളിൽ മായം ചേർന്നിട്ടില്ലെന്ന് കണ്ടെത്തി.
പൊന്നാനിയിൽ ഈ വർഷത്തെ ട്രോളിങ് നിരോധനം തീർന്ന ശേഷമുള്ള മാസങ്ങളിൽ മത്സ്യലഭ്യത വർധിച്ചതോടെയാണ് മായം ചേർന്ന മത്സ്യങ്ങളുടെ വരവ് നിലച്ചത്. നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ ദിലീപ് കുമാർ, ഭക്ഷ്യ സുരക്ഷ വകുപ്പ് ഓഫിസർ കെ. വിനിത, ഫിഷറീസ് മത്സ്യഭവൻ ഓഫിസർ അമൃത ഗോപൻ, ഫിഷറീസ് എക്സ്റ്റൻഷൻ ഓഫിസർ അംജദ് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.