പൊന്നാനി: പ്രതികൂല കാലാവസ്ഥയെത്തുടർന്ന് കടലിൽ മത്സ്യബന്ധനത്തിന് ഇറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ഇത് അവഗണിച്ച് കടലിലിറങ്ങിയ അഞ്ച് വള്ളങ്ങൾ പൊന്നാനി തീരദേശ പൊലീസ് പിടികൂടി.
വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികളെ കാണാതായതിനിടയിലാണ് സുരക്ഷ സംവിധാനങ്ങൾ ഒന്നുമില്ലാതെ വള്ളങ്ങൾ കടലിൽ ഇറങ്ങിയത്. കൂടാതെ കടൽ പ്രക്ഷുബ്ദമായതിനാൽ ബോട്ടുകൾ പോലും കടലിലിറങ്ങരുതെന്ന അറിയിപ്പ് പാലിക്കാതെയാണ് യാനങ്ങൾ മത്സ്യബന്ധനത്തിന് പുറപ്പെട്ടത്.
തീരദേശ പൊലീസ് സി.ഐ പി.കെ. രാജ്മോഹെൻറ നേതൃത്വത്തിലാണ് വള്ളങ്ങൾ പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും ശക്തമായ പരിശോധന നടത്താനാണ് തീരുമാനം. അഞ്ച് വള്ളങ്ങളിലും ലൈഫ് ജാക്കറ്റ് പോലുമുണ്ടായിരുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി. ഇനി മുതൽ ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള സുരക്ഷ മാർഗങ്ങൾ നിർബന്ധമായും ഉണ്ടായിരിക്കണമെന്നാണ് അധികൃതർ കർശന നിർദേശം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.