ശൈ​ഖ് സൈ​നു​ദ്ദീ​ന്‍ മ​ഖ്ദൂ​മി​ന്റെ നാ​മ​ധേ​യ​ത്തി​ല്‍ പൊന്നാനിയിൽ വി​ദേ​ശ​ഭാ​ഷ പ​ഠ​ന​കേ​ന്ദ്രം

പൊ​ന്നാ​നി: പൊ​ന്നാ​നി ആ​സ്ഥാ​ന​മാ​യി ശൈ​ഖ് സൈ​നു​ദ്ദീ​ന്‍ മ​ഖ്ദൂ​മി​ന്റെ നാ​മ​ധേ​യ​ത്തി​ല്‍ വി​ദേ​ശ​ഭാ​ഷ പ​ഠ​ന​കേ​ന്ദ്രം ആ​രം​ഭി​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നം.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ലി​നു കീ​ഴി​ൽ ആ​രം​ഭി​ക്കു​ന്ന ഏ​ഴ് മി​ക​വി​ന്റെ കേ​ന്ദ്ര​ങ്ങ​ളി​ൽ ഒ​ന്നാ​യാ​ണ് കേ​ര​ള ലാം​ഗ്വേ​ജ് നെ​റ്റ് വ​ർ​ക്കി​ന്റെ ഭാ​ഗ​മാ​യി സെ​ന്‍റ​ർ ഫോ​ർ ക​ണ്ടി​ന്യൂ​യി​ങ് എ​ജു​ക്കേ​ഷ​ൻ പൊ​ന്നാ​നി​യി​ൽ വി​ദേ​ശ​ഭാ​ഷ പ​ഠ​ന​കേ​ന്ദ്രം ആ​രം​ഭി​ക്കു​ന്ന​ത്. ഇ​തി​ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി​യു​ടെ ചേം​ബ​റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.

ഈ ​കേ​ന്ദ്രം ശൈ​ഖ് സൈ​നു​ദ്ദീ​ൻ മ​ഖ്ദൂം സ്മാ​ര​ക സെ​ന്‍റ​ർ ഫോ​ർ ഫോ​റി​ൻ ലാം​ഗ്വേ​ജ​സ് ആ​ൻ​ഡ് ട്രാ​ൻ​സ് ലേ​ഷ​ൻ സ്റ്റ​ഡീ​സ് എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടും. കേ​ന്ദ്ര​ത്തി​ൽ അ​റ​ബി​ക്, ഫ്ര​ഞ്ച്, ഇം​ഗ്ലീ​ഷ്, ജ​ർ​മ​ൻ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന വി​ദേ​ശ​ഭാ​ഷാ പ​ഠ​ന​ത്തി​നും വി​വ​ർ​ത്ത​ന​ത്തി​നും പ്രാ​മു​ഖ്യം ന​ൽ​കും.

കേ​ര​ള​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ധി​കാ​രി​ക ച​രി​ത്ര​ര​ച​ന​ക്ക് തു​ട​ക്കം കു​റി​ക്കു​ക​യും നി​ര​വ​ധി അ​ധി​നി​വേ​ശ വി​രു​ദ്ധ കൃ​തി​ക​ള്‍ ര​ചി​ക്കു​ക​യും ചെ​യ്ത ശൈ​ഖ് സൈ​നു​ദ്ദീ​ന്‍ മ​ഖ്ദൂ​മി​ന് അ​ര്‍ഹ​മാ​യ ആ​ദ​രം ന​ല്‍കാ​നാ​ണ് കേ​ര​ള സ​ര്‍ക്കാ​റി​ന്റെ തീ​രു​മാ​നം.

സൈ​നു​ദ്ദീ​ന്‍ മ​ഖ്ദൂ​മി​ന് പൊ​ന്നാ​നി​യി​ല്‍ സ്മാ​ര​കം നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ന് പ​തി​റ്റാ​ണ്ടി​ന്‍റെ പ​ഴ​ക്ക​മു​ണ്ട്. സ്മാ​ര​കം നി​ർ​മി​ക്കാ​ൻ 50 ല​ക്ഷം രൂ​പ ക​ഴി​ഞ്ഞ സ​ർ​ക്കാ​റി​ന്‍റെ അ​വ​സാ​ന ബ​ജ​റ്റി​ൽ വ​ക​യി​രു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ത് ക​ട​ലാ​സി​ലൊ​തു​ങ്ങി.

മ​ഖ്ദൂ​മി​യ ട്ര​സ്റ്റി​ന് കീ​ഴി​ലു​ള്ള പൊ​ന്നാ​നി​യി​ലു​ള്ള ദാ​ഇ​റ എ​ന്ന കെ​ട്ടി​ടം സ്മാ​ര​കം നി​ർ​മി​ക്കാ​ൻ വി​ട്ടു​കൊ​ടു​ക്കാം എ​ന്നാ​യി​രു​ന്നു തു​ട​ക്ക​ത്തി​ൽ പ​റ​ഞ്ഞി​രു​ന്ന​ത്.

എ​ന്നാ​ൽ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ക്കു​ന്ന​തി​ൽ ആ​ശ​യ​ക്കു​ഴ​പ്പം ഉ​ട​ലെ​ടു​ത്ത​തോ​ടെ​യാ​ണ് നി​ർ​മാ​ണം അ​ന​ന്ത​മാ​യി നീ​ണ്ട​ത്. ഒ​ന്നാം സൈ​നു​ദ്ദീ​ൻ മ​ഖ്ദൂ​മി​ന്‍റെ വീ​ട് പൊ​ളി​ച്ചാ​ണ് ഈ ​ദാ​ഇ​റ നി​ർ​മി​ച്ചി​രു​ന്ന​ത്.

സൈ​നു​ദ്ദീ​ൻ മ​ഖ്ദൂം താ​മ​സി​ച്ച പ​ഴ​യ വീ​ടി​ന്‍റെ അ​ടു​ക്ക​ള​യു​ടെ ചു​മ​ര് മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ അ​വ​ശേ​ഷി​ക്കു​ന്ന​ത്. പൊ​ന്നാ​നി മു​ൻ എം.​എ​ല്‍.​എ​യും മു​ൻ നി​യ​മ​സ​ഭ സ്പീ​ക്ക​റു​മാ​യി​രു​ന്ന പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്റെ പ്ര​ത്യേ​ക താ​ല്‍പ​ര്യ​മാ​ണ് സ്മാ​ര​ക മ​ന്ദി​ര​ത്തി​നു​ള്ള നീ​ക്കം പു​രോ​ഗ​മി​ക്കാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. യോ​ഗ​ത്തി​ൽ പി. ​ന​ന്ദ​കു​മാ​ർ എം.​എ​ൽ.​എ, സി.​സി.​ഇ.​കെ ഡ​യ​റ​ക്ട​ർ മാ​ധ​വി​ക്കു​ട്ടി, ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Tags:    
News Summary - Foreign Language Learning Center at Ponnani

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.