പൊന്നാനി: എം.ഇ.എസ് പൊന്നാനി കോളജിൽ ഫങ്ഷനൽ മെറ്റീരിയലുകളുടെയും കോട്ടിങ്ങുകളുടെയും പുരോഗതി വിലയിരുത്തുന്ന അന്താരാഷ്ട്ര കോൺഫറൻസ് 14,15, 16 തീയതികളിൽ നടക്കും. ഫിസിക്സ് വിഭാഗം സംഘടിപ്പിക്കുന്ന കോൺഫറൻസിൽ മെറ്റീരിയൽ സയൻസ്, നാനോ ടെക്നോളജി, എനർജി സയൻസ്, സോളാർ സെൽ ഉപകരണങ്ങൾ, ട്രാൻസിസ്റ്റർ സാങ്കേതികവിദ്യ, സെൻസറുകൾ, പരിസ്ഥിതി സൗഹൃദ വസ്തുക്കൾ, എൽ.ഇഡികൾ, ബയോ മെറ്റീരിയലുകൾ എന്നിവയുടെ വിവിധ മേഖലകളും സമീപകാല പ്രയോഗങ്ങളും ചർച്ചചെയ്യും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞർ ചർച്ചകൾക്ക് നേതൃത്വം നൽകും. കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് കോൺഫറൻസ് ഉദ്ഘാടനം ചെയ്യും. എം.ഇ.എസ് സംസ്ഥാന പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ അധ്യക്ഷത വഹിക്കും. നോർവീജിയൻ ശാസ്ത്രജ്ഞൻ ഡോ. സ്മഗൽ കരസനോവ്, ഫ്രഞ്ച് ശാസ്ത്രജ്ഞൻ പ്രഫ. നിക്കോളാസ് അലോൺസോ വാന്റ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. വിവിധ ദേശീയ സ്ഥാപനങ്ങളിൽനിന്നും സർവകലാശാലകളിൽ നിന്നുമുള്ള ശാസ്ത്രജ്ഞർ പ്രഭാഷണങ്ങൾ നടത്തും.
അധ്യാപകരും ഗവേഷകരുമുൾപ്പെടെ അക്കാദമിക മേഖലയിൽനിന്ന് 63 ശാസ്ത്ര പ്രബന്ധങ്ങൾ കോൺഫറൻസിൽ അവതരിപ്പിക്കുമെന്ന് എം.ഇ.എസ് സംസ്ഥാന ട്രഷറർ ഒ.സി. സലാഹുദ്ദീൻ, പ്രിൻസിപ്പൽ പി.പി. ഷാജിദ്, ഫിസിക്സ് വിഭാഗം മേധാവി ഡോ. കെ. ജയകൃഷ്ണൻ, കോൺഫറൻസ് സെക്രട്ടറി ഡോ. പി. ജയറാം, ജോയിന്റ് കോഓഡിനേറ്റർ എം. സബ്ന, റിയാസ് പഴഞ്ഞി എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.