പൊന്നാനി: കടുത്ത പനി ബാധിച്ച് പൊന്നാനിയിൽ സ്ത്രീ മരിച്ചു. പൊന്നാനി ജെ.എം റോഡ് സ്വദേശി അഷ്റഫിന്റെ ഭാര്യ തറിക്കാനകം സൈഫുന്നിസയാണ് (45) മരിച്ചത്. എച്ച്1എൻ1 ആണ് മരണകാരണമെന്ന് കരുതുന്നു.
ശനിയാഴ്ച പനിയെ തുടർന്ന് പൊന്നാനി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സുഖപ്പെടാത്തതിനാൽ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്. സൈഫുന്നിസയുടെ മരണം എച്ച്1എൻ1 ബാധിച്ചാണെന്നാണ് സംശയമെന്നും പരിശോധന റിപ്പോർട്ട് വ്യാഴാഴ്ച രാവിലെയേ ലഭിക്കുകയുള്ളൂവെന്നും ജില്ല മെഡിക്കൽ ഓഫിസർ ആർ. രേണുക ‘മാധ്യമ’ത്തോട് പറഞ്ഞു. ഷാലിമ ലുലു, ഖദീജ ഫൈഹാൻ, ഷാരിഫ ഹിബ എന്നിവരാണ് സൈഫുന്നിസയുടെ മക്കൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.