പൊന്നാനി: ചോർന്നൊലിക്കുന്ന കൂരയിൽ നിന്ന് കെട്ടുറപ്പുള്ള വീടുകളിലേക്ക് മാറാൻ ഒരുങ്ങുകയാണ് പൊന്നാനി കോട്ടത്തറയിലെ ലക്ഷം വീട് കോളനിക്കാർ. സ്പീക്കറും നഗരസഭയും സുമനസ്സുകളും കൈകോർത്തതോടെയാണ് ലക്ഷം വീട് കോളനിക്ക് പകരം ഒറ്റവീട് ഒരുങ്ങന്നത്.
ഒരു വീടിന് ആറ് ലക്ഷം ചെലവിൽ 13 വീടുകളാണ് നിർമിക്കുന്നത്. പി.എം.എ.വൈ ലൈഫ് പദ്ധതി പ്രകാരം നഗരസഭയുടെ നാല് ലക്ഷവും ബാക്കി സുമനസ്സുകളിൽ നിന്ന് സമാഹരിച്ചുമാണ് വീടുകൾ നിർമിച്ച് നൽകുന്നത്.
ലക്ഷംവീട് കോളനി നിർമാണ കമ്മിറ്റിയാണ് നിർമാണ പ്രവൃത്തികളുടെ മേൽനോട്ടം നിർവഹിക്കുന്നത്.
ഒറ്റ വീട് പദ്ധതിയുടെ നിർമാണോദ്ഘാടനം സി.പി.എം പൊന്നാനി എരിയ സെക്രട്ടറി അഡ്വ. പി.കെ. ഖലീമുദ്ദീൻ നിർവഹിച്ചു. നഗരസഭ ചെയർമാൻ സി.പി. മുഹമ്മദ് കുഞ്ഞി മുഖ്യാതിഥിയായി.
ഏരിയ കമ്മിറ്റിയംഗങ്ങളായ വി.പി. ബാലകൃഷ്ണൻ, രജീഷ് ഊപ്പാല, ലോക്കൽ കമ്മിറ്റി സെക്രട്ടറി എ. അബ്ദുറഹിമാൻ, വി.പി. പ്രബീഷ്, കെ. ദിവാകരൻ, എണ്ണാഴിയിൽ മണി, മോഹനൻ കുറ്റീരി, കെ.പി. ശ്യാമള, ഡി. ദീപേഷ്ബാബു, സുരാജ് കോട്ടത്തറ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.