പൊന്നാനി: അറബിക്കടലിന്റെ വ്യവസായിക മേഖലയില്‍ ഒരു കാലഘട്ടത്തിലെ സുപ്രധാന അടയാളപ്പെടുത്തലുകള്‍ക്ക് നിര്‍ണായക പങ്ക് വഹിച്ച ജലവാഹനങ്ങളാണ് പത്തേമാരികളെന്ന് തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. സി.വൈ.എസ്.എഫ് പ്രസിദ്ധീകരിച്ച് പൊന്നാനിയുടെ ചരിത്രകാരന് ടി.വി. അബ്ദുറഹിമാന്‍കുട്ടി രചിച്ച ‘പത്തേമാരി വിസ്മയങ്ങളുടെ തിരയടികള്‍’ പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ.ഒ. ശംസു അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്മാന് ശിവദാസ് ആറ്റുപുറം പുസ്തകം ഏറ്റുവാങ്ങി. എം. അബ്ദുല്ലക്കുട്ടി രചിച്ച ‘ഔഷധം അടുക്കളയില്‍’ പുസ്തകത്തിന്റെ കവര്‍ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. എം.ഇ.എസ് പൊന്നാനി കോളജില്‍ നടന്ന ചരിത്ര സെമിനാര്‍ പ്രിന്‍സിപ്പൽ പ്രഫ. സാജിദ് വളാഞ്ചേരി ഉദ്ഘാടനം ചെയ്തു. ഷെബീന് മെഹബൂബ്, കെ.ആര്. സുനില്‍, കെ.വി. നദീർ എന്നിവർ സംസാരിച്ചു. പൊന്നാനിയില്‍ ജീവിച്ചിരിക്കുന്ന നൂറോളം പത്തേമാരി തൊഴിലാളികളെ ആദരിച്ചു. എം.എ. ഹസീബ് പുസ്തക പരിചയം നടത്തി. ഒ.സി. സലാഹുദ്ദീന്, ഹാജി കെ. മുഹമ്മദ് കാസിം കോയ, എ.കെ. ജബ്ബാര്‍, കെ. കുഞ്ഞന്‍ബാവ, മുഹമ്മദ് പൊന്നാനി, വി. ഉസ്മാന്, പി. മുഹമ്മദ്, കരീമുല്ല, പി.പി. സക്കീര്‍, യാസര്‍ അറഫാത്ത് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.