പൊ​ന്നാ​നി​യി​ൽ സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന ജ​ങ്കാ​ർ

പൊ​ന്നാ​നി ജ​ങ്കാ​ർ സ​ർ​വി​സ് ഇ​നി പു​റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ന​ട​ത്തും

പൊ​ന്നാ​നി: നി​ര​ക്ക് വ​ർ​ധ​ന​യെ​ച്ചൊ​ല്ലി പ​ഴ​യ ക​രാ​റു​കാ​രു​മാ​യി പൊ​ന്നാ​നി ന​ഗ​ര​സ​ഭ ഇ​ട​ഞ്ഞ​തോ​ടെ നി​ല​ച്ച ജ​ങ്കാ​ർ സ​ർ​വി​സ് ഇ​നി പു​റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് ന​ട​ത്തും.

ര​ണ്ട് വ​ർ​ഷ​മാ​യി നി​ർ​ത്തി​വെ​ച്ച പൊ​ന്നാ​നി-​പ​ടി​ഞ്ഞാ​റെ​ക്ക​ര ജ​ങ്കാ​ർ സ​ർ​വി​സാ​ണ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. തൃ​ശൂ​ർ ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ കൈ​വ​ശ​മു​ള്ള ജ​ങ്കാ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി പു​റ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് പൊ​ന്നാ​നി-​പ​ടി​ഞ്ഞാ​റേ​ക്ക​ര റൂ​ട്ടി​ൽ സ​ർ​വി​സ് തു​ട​ങ്ങു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

അ​ഴി​മു​ഖ​ത്തെ ക​ട​ത്ത് സ​ർ​വി​സ് അ​വ​കാ​ശം പൊ​ന്നാ​നി ന​ഗ​ര​സ​ഭ​ക്കാ​ണെ​ന്ന ഉ​റ​ച്ച​വാ​ദ​വു​മാ​യി വ​ർ​ഷ​ങ്ങ​ളോ​ളം നി​ല​കൊ​ണ്ട പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യാ​ണ് ഒ​ടു​വി​ൽ പു​റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ന് സ​ർ​വി​സ് അ​നു​മ​തി ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. അ​ഴി​മു​ഖ​ത്ത് ജ​ങ്കാ​ർ സ​ർ​വി​സ് പു​ന​രാ​രം​ഭി​ക്കാ​ൻ ആ​വു​ന്ന​ത്ര ശ്ര​മ​ങ്ങ​ൾ ന​ഗ​ര​സ​ഭ ന​ട​ത്തി​യി​ട്ടും ല​ക്ഷ്യം കാ​ണാ​താ​യ​തോ​ടെ​യാ​ണ് പു​റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ന് സ​ർ​വി​സ് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

ഈ ​ഇ​ന​ത്തി​ൽ ന​ഗ​ര​സ​ഭ​യു​ടെ വ​ലി​യൊ​രു വ​രു​മാ​ന മാ​ർ​ഗ​മാ​ണ് ന​ഷ്ട​പ്പെ​ടു​ന്ന​ത്. സ​ർ​വി​സ് ന​ഷ്ട​മു​ണ്ടാ​ക്കു​ന്നു​വെ​ന്ന് കാ​ണി​ച്ച് നേ​ര​ത്തെ​യു​ണ്ടാ​യി​രു​ന്ന ജ​ങ്കാ​ർ ക​രാ​റു​കാ​ർ സ​ർ​വി​സ് അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​ക​രം സ​ർ​വി​സ് തു​ട​ങ്ങാ​ൻ ന​ഗ​ര​സ​ഭ​ക്ക് ക​ഴി​ഞ്ഞ​തു​മി​ല്ല.

ഒ​ടു​വി​ൽ ബോ​ട്ട് സ​ർ​വി​സ് തു​ട​ങ്ങി യാ​ത്രാ​പ്ര​ശ്‌​ന​ത്തി​ന് താ​ൽ​ക്കാ​ലി​ക പ​രി​ഹാ​രം ക​ണ്ടെ​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​ഴി​മു​ഖ​ത്ത് എ​ങ്ങ​നെ​യെ​ങ്കി​ലും ജ​ങ്കാ​ർ സ​ർ​വി​സ് തു​ട​ങ്ങി വാ​ഹ​ന​യാ​ത്ര​ക്കാ​രു​ടെ പ്ര​ശ്നം പ​രി​ഹ​രി​ക്കു​ന്ന​തി​ന് വ​ഴി​യൊ​രു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് കാ​ല​ങ്ങ​ളാ​യു​ള്ള ക​ട​ത്തു സ​ർ​വി​സ് അ​വ​കാ​ശം പു​റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തി​ന് വി​ട്ടു​ന​ൽ​കാ​ൻ പൊ​ന്നാ​നി ന​ഗ​ര​സ​ഭ ത​യാ​റാ​യി​രി​ക്കു​ന്ന​ത്.

വ​ർ​ഷ​ങ്ങ​ൾ​ക്ക് ഇ​തേ അ​വ​കാ​ശ വാ​ദ​ത്തെ​ച്ചൊ​ല്ലി പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യും പു​റ​ത്തൂ​ർ പ​ഞ്ചാ​യ​ത്തും ഏ​റെ ത​ർ​ക്ക​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. അ​ന്നൊ​ക്കെ ക​ട​ത്ത് അ​വ​കാ​ശ​ത്തി​ൽ ഉ​റ​ച്ചു​നി​ന്ന ന​ഗ​ര​സ​ഭ​യാ​ണ് ഇ​പ്പോ​ൾ ക​ളം മാ​റ്റി ച​വി​ട്ടി​യി​രി​ക്കു​ന്ന​ത്.

Tags:    
News Summary - Ponnani Jankar Service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.