പൊന്നാനി: പൊന്നാനി ഹാർബറിൽ കോടികളുടെ മണൽ കാണാതായ സംഭവം പൊന്നാനി എം.എൽ.എ നിയമസഭയിൽ ഉന്നയിക്കണമെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡൻറ് ടി. സിദ്ദീഖ് എം.എൽ.എ ആവശ്യപ്പെട്ടു. മണൽക്കൊള്ളക്കെതിരെ പൊന്നാനി നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാണാതായ ഉപ്പുകലർന്ന മണൽ ഉപയോഗിച്ച് കെട്ടിടം നിർമിച്ചാൽ തകർന്നുവീഴാൻ സാധ്യതയുള്ളതിനാൽ മണൽ എവിടെപ്പോയി എന്ന് പൊലീസ് അന്വേഷിക്കണമെന്നും തുറമുഖ വകുപ്പിെൻറ പാസ് ഇല്ലാതെ മണൽ എങ്ങനെ പുറത്തുപോയി എന്നതിനെപ്പറ്റി അന്വേഷണം നടത്തണമെന്നും സ്ഥലം എം.എൽ.എ വിഷയം നിയമസഭയിൽ ഉന്നയിക്കാൻ ധൈര്യം കാണിക്കണമെന്നും ടി. സിദ്ദീഖ് ആവശ്യപ്പെട്ടു.
പൊന്നാനി തുറമുഖ പ്രദേശത്തുനിന്ന് കോടികൾ വിലവരുന്ന 30,000 ടൺ മണൽ കാണാതായ സംഭവത്തിൽ ഉദ്യോഗസ്ഥ, രാഷ്ട്രീയ ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പൊന്നാനി നിയോജക മണ്ഡലം കോൺഗ്രസ് കമ്മിറ്റി മാർച്ച് നടത്തിയത്. ബ്ലോക്ക് പ്രസിഡൻറ് മുസ്തഫ വടമുക്ക് അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് വി.എസ്. ജോയ്, പി.ടി. അജയ്മോഹൻ, സി. ഹരിദാസ്, വി. സെയ്ദ് മുഹമ്മദ് തങ്ങൾ, എം.വി. ശ്രീധരൻ, എ.എം. രോഹിത്ത്, സിദ്ദീഖ് പന്താവൂർ, ടി.കെ. അഷ്റഫ്, കെ.എം. അനന്തകൃഷ്ണൻ, എ. പവിത്ര കുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, കെ. ശിവരാമൻ എന്നിവർ സംസാരിച്ചു. പ്രതിഷേധ മാർച്ചിന് എം. അബ്ദുൽ ലത്തീഫ്, എൻ.പി. നബീൽ, ഷംസു കല്ലാട്ടയിൽ, പുന്നക്കൽ സുരേഷ്, വി. ചന്ദ്രവല്ലി നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.