പൊന്നാനി: സ്കൂൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ മോഷ്ടാവ് വിലപിടിപ്പുള്ള വസ്തുക്കളുമൊന്നുമെടുക്കാതെ, മടങ്ങിയത് ഭക്ഷ്യവസ്തുക്കളുമായി.
കമ്പ്യൂട്ടറുകളും ലാപ്ടോപ്പുകളും മറ്റും ശ്രദ്ധയിൽ പെട്ടിട്ടും സ്കൂൾ കുട്ടികൾക്ക് വിതരണത്തിന് എത്തിച്ച കിറ്റുകൾ തുറന്ന് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കളും നാളികേരവുമാണ് കൊണ്ടുപോയത്.
പൊന്നാനി ഈശ്വരമംഗലം ന്യൂ എൽ.പി സ്കൂളിലാണ് മോഷണം. കമ്പി ഉപയോഗിച്ച് പൂട്ട് തുറന്ന് മോഷ്ടാവ് ഓഫിസിൽനിന്ന് ചാവി എടുത്ത് സ്റ്റോർ റൂമും കമ്പ്യൂട്ടർ മുറിയും തുറന്നു.
ഭക്ഷ്യധാന്യ കിറ്റിൽ നിന്ന് ചില സാധനങ്ങൾ മാത്രം എടുത്ത് ബാക്കിയുള്ളവ മുറ്റത്ത് ഉപേക്ഷിച്ചാണ് മോഷ്ടാവ് മടങ്ങിയത്. തിങ്കളാഴ്ച ഉച്ചക്ക് സ്കൂളിലെത്തിയ രക്ഷിതവ് ഓഫിസ് റൂം തുറന്ന് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.
പിന്നീട് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് ഭക്ഷണക്കിറ്റിൽ നിന്നുള്ള സാധനങ്ങളും100 തേങ്ങയും നഷ്ടമായത് കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.