പൊന്നാനി: നൂറുകണക്കിന് മത്സ്യബന്ധന യാനങ്ങൾ മത്സ്യം കയറ്റിറക്കുമതി ചെയ്യുന്ന പൊന്നാനി ഫിഷിങ് ഹാർബറിൽ യഥാസമയം ശുചീകരണം നടക്കാത്തതിനാൽ പ്രദേശത്ത് പുഴുവരിക്കുന്നു. ഹാർബർ പ്രദേശത്തിന്റെ നടത്തിപ്പും ശുചീകരണവുമുൾപ്പെടെ നേതൃത്വം നൽകേണ്ടത് ടോൾ പിരിവ് ഏറ്റെടുത്ത കരാറുകാരനാണ്.
എന്നാൽ, നേരത്തെ കരാറുകാർ ഉച്ചയോടെ ലേല ഹാൾ പരിസരം വെള്ളം ഒഴിച്ച് ശുചീകരിച്ചിരുന്നെങ്കിലും മാസങ്ങളായി ശുചീകരണം മുടങ്ങി കിടക്കുകയാണ്. ഇതോടെ മത്സ്യാവശിഷ്ടങ്ങൾ ലേലഹാളിന് സമീപം കെട്ടിക്കിടക്കുകയും ഈ ഭാഗത്ത് പുഴുവരിക്കുകയും ചെയ്യുന്ന സ്ഥിതിയാണ്.
പലതവണ മത്സ്യത്തൊഴിലാളികൾ ടോൾപിരിവ് കരാറുകാരോട് പരാതി ഉന്നയിച്ചിട്ടും നടപടിയായില്ല. പുഴുവരിക്കുന്നതിനാൽ രോഗ സാധ്യതയും ഏറെയാണ്. ഹാർബറിലേക്ക് പ്രവേശിക്കുന്ന കാൽനടയാത്രക്കാരിൽനിന്ന് പോലും പണം ഈടാക്കുന്ന കരാറുകാർ ലേല ഹാൾ പരിസരം ശുചീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്. വിഷയത്തിന് പരിഹാരം കണ്ടില്ലെങ്കിൽ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് തൊഴിലാളികളുടെ തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.