പൊന്നാനി: രേഖകളില്ലാത്ത പണവുമായി എത്തിയ യുവാവ് പിടിയിൽ. അണ്ടത്തോട് കൊർപ്പുള്ളിയിൽ റാഫി ഹുസൈനെയാണ് (39) പൊന്നാനി സി.ഐ വിനോദ് വലിയാട്ടൂരും സംഘവും അറസ്റ്റ് ചെയ്തത്. ഇയാളിൽനിന്ന് 13,88,000 രൂപ കണ്ടെടുത്തു. പൊന്നാനി വിജയമാത കോൺവെന്‍റിന് സമീപത്തുനിന്നാണ് യുവാവിനെ പണവുമായി പിടികൂടിയത്. വാഹന പരിശോധനക്കിടെയാണ് ഇയാൾ കുടുങ്ങിയത്. പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു.
കോഴിക്കോട്ടുനിന്ന് 20 ലക്ഷവുമായി വന്നതാണെന്നും ബാക്കി തുക കോഴിക്കോടിനും പൊന്നാനിക്കും ഇടയിൽ വിതരണം ചെയ്തതായും ഇയാൾ പൊലീസിൽ മൊഴി നൽകി. പണം നൽകിയ കൊടുവള്ളി സ്വദേശിയുടെ വിവരങ്ങളും ഇയാൾ കൈമാറി. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.