പോത്തുകല്ല്: മഞ്ഞപ്പിത്തം രൂക്ഷമായ പോത്തുകല്ലില്‍ ജില്ല കലക്ടറും ജില്ല മെഡിക്കല്‍ ഓഫിസറും എത്തണമെന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസമായി സമരം നടത്തിയ യു.ഡി.എഫ് ജനപ്രതിനിധികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പിന്നീട് ഉപധികളോടെ ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു. പോത്തുകല്ല് കുടുംബാരോഗ്യ കേന്ദ്രത്തിന് മുന്നിലാണ് രണ്ട് ദിവസമായി യു.ഡി.എഫ് അംഗങ്ങൾ സമരം നടത്തിയിരുന്നത്. മഞ്ഞപിത്ത വ്യാപനം രൂക്ഷമായ പോത്തുകല്ലിൽ പഞ്ചായത്ത് അനാസ്ഥയാണ് കാണിക്കുന്നതെന്നും ജില്ല ഭരണകൂടവും ജില്ല ആരോഗ്യ വിഭാഗവും അടിയന്തര ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിധിയിൽ 400ൽ പരം ആളുകൾക്കാണ് മഞ്ഞപിത്തം ബാധിച്ചിട്ടുള്ളത്.
യു.ഡി.എഫ് നിലമ്പൂര്‍ മണ്ഡലം ചെയര്മാന് സി.എച്ച്. ഇഖ്ബാല്‍ സമരസമാപനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി. പുഷ്പവല്ലി, യു.ഡി.എഫ് പോത്തുകല്ല് മണ്ഡലം ചെയര്മാന് ഇ. റഷീദ്, കണ്‍വീനര്‍ എം.എ. ജോസ്, ബ്ലോക്ക് അംഗം റഷീദ് വാളപ്ര, സി.വി. മുജീബ്, നൗഷാദ്, ടി. സിറാജ്, ജാഫര്‍, ശൈലജ, റീന എന്നിവര്‍ സംസാരിച്ചു. യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അബ്ദുല്‍ നാസര്‍ സ്രാമ്പിക്കല്‍, സലൂബ് ജലീല്‍, റുബീന കിണറ്റിങ്ങള്, ഓമന നാഗലോടി, കെ. ഷറഫുന്നീസ, പി.എന്‍. കവിത, മോള്‍സി പ്രസാദ്, മറിയാമ്മ ജോര്‍ജ് എന്നിവരാണ് സമര രംഗത്തുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.