പോത്തുകല്ല്: ഈ പുഴക്കും നാടിനും ഇപ്പോൾ മരണത്തിന്റെ ഗന്ധമാണെന്ന് തെരുവ് നായ്ക്കൾക്കും അറിയാം. അതുകൊണ്ടുതന്നെയാണ് രക്ഷാപ്രവർത്തകരായി എത്തുന്നവരുടെ സമീപത്തുകൂടി ഇവരും ഒരുപക്ഷേ തിരച്ചിലിന് ഒപ്പം കൂടുന്നത്. സാധാരണഗതിയിൽ മുണ്ടേരി ഫാമിനകത്തേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിക്കാറില്ല.
ഇപ്പോൾ രക്ഷാപ്രവർത്തന ഭാഗമായി മാത്രമാണ് ഇവിടേക്ക് പ്രവേശനമുള്ളത്. എന്നാൽ, അപരിചിതരായ ആളുകളെ കണ്ടിട്ട് പോലും ഈ ഭാഗത്തെ സ്ഥിരം നായ്ക്കൾ യാതൊരു കുഴപ്പവും ഉണ്ടാക്കുന്നില്ല. മാത്രമല്ല, രക്ഷാപ്രവർത്തകരോടൊപ്പം പുഴയോരത്ത് കൂടി മണം പിടിച്ച് നടക്കുന്നുമുണ്ട്. നായ്ക്കൾ കൂടുതൽ മണം പിടിക്കുന്നിടത്ത് രക്ഷാപ്രവർത്തകരും തിരച്ചിൽ ഊർജിതപ്പെടുത്തുന്നുണ്ട്. പനങ്കയം കടവിൽനിന്ന് ഇത്തരത്തിലാണ് വന്നടിഞ്ഞ മണൽ നീക്കി രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ കണ്ടെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.