പോത്തുകല്‍: വെള്ളിമുറ്റം മേഖലയില്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങി വ്യാപക കൃഷിനാശം വരുത്തുന്ന കാട്ടാനക്കായി രണ്ട് ദിവസം തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഏറമ്പാടം, കൊടീരി വനമേഖലകളിലാണ് കാഞ്ഞിരപ്പുഴ വനം സ്റ്റേഷനിലെ ജീവനക്കാര്‍ കഴിഞ്ഞ രണ്ട് ദിവസമായി തിരച്ചില്‍ നടത്തിയത്.
ആന ഉള്‍ക്കാട്ടിലേക്ക് മടങ്ങിപ്പോയതായാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. കഴിഞ്ഞ ഒരു മാസത്തോളമായി വെള്ളിമുറ്റം, കൊടീരി, ഏറമ്പാടം, ഉപ്പട ഗ്രാമം, ചീത്തുകല്ല്, കുറുമ്പലങ്ങോട്, മാത പ്രദേശങ്ങളില്‍ വ്യാപക കൃഷി നാശമാണ് ഈ ആന വരുത്തുന്നത്. കര്‍ഷകരുടെയും ജനങ്ങളുടെയും പരാതികളെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം സര്‍വകക്ഷിയോഗം ചേര്‍ന്നിരുന്നു. ആനയെ തിരഞ്ഞ് കണ്ടെത്താനും തുടര്‍ന്ന് ഉള്‍വനത്തിലേക്ക് തുരത്താനുമായിരുന്നു യോഗതീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.