പരപ്പനങ്ങാടി: 82ന്റെ നിറവിലും മണ്ണിൽ വിയർപ്പൊഴുക്കുന്ന പ്രഫസർ നാടിന്റ ഹരിതാഭ കാഴ്ചയാവുന്നു. തൃശൂർ എൻജിനീയറിങ് കോളജിൽ ദീർഘകാലം അധ്യാപകമേധാവിയായിരുന്ന പരപ്പനങ്ങാടി കേയി വീട്ടിൽ പ്രഫ. സി.പി. മഹമൂദ് ആണ് നോമ്പുകാലത്തും കാർഷിക പരിചരണത്തിന് അവധി നൽകാതെ മണ്ണിനെ മാറോട് ചേർക്കുന്നത്. വെയിലിന്റെ ചൂട് കനക്കുന്നത് വരെ തറവാടിന് ചുറ്റുമുള്ള കൃഷിത്തോട്ടത്തിൽ പ്രഫസറെ കാണാം.
മാപ്പൂട്ടിൽ വി.ഐ.പി കോളനിയിലെ തോട്ടത്തിൽ പറമ്പിലെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ തനിച്ചും സീസൺ കാലങ്ങളിൽ തൊഴിലാളികൾക്കൊപ്പവും കൊത്തിക്കിളച്ച് മണ്ണും മനസ്സും പാകപ്പെടുത്തുന്ന പതിവിന് നോമ്പുകാലത്തും മുടക്കമില്ല.
ഔദ്യോഗിക ജീവിതത്തിനിടയിൽ തൃശൂരിലെ വീടിന് ചുറ്റും കൃഷിക്ക് മേൽനോട്ടം വഹിച്ചിരുന്ന പ്രഫസർ വിരമിച്ചശേഷം നാട്ടിൽ കൃഷിയിൽ കൂടുതൽ സജീവമാവുകയായിരുന്നു. മതാധ്യാപനങ്ങളും ശാസനകളും ഓതി തീർക്കുന്നതിന് പകരം ജീവിതത്തിൽ പകർത്തി എഴുതുക എന്നതാണ് അനുസരണ ശീലമുള്ള അടിമയുടെ ദൗത്യമെന്നാണ് പ്രഫസറുടെ കാഴ്ചപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.